മുംബൈ: മുംബൈ അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ സഹായിയായ മുൻ ക്രൈം ഇന്‍റലിജൻസ് യൂണിറ്റ് ഓഫീസർ റിയാസ് ഖാസിയെ ഏപ്രിൽ 16 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. എൻഐഎ പ്രത്യേക കോടതിയുടേതാണ് നടപടി. അംബാനി ബോംബ് ഭീഷണിക്കേസ്, മൻസുഖ് ഹിരേൻ വധക്കേസ് എന്നിവയില്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഖാസിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. 10 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഐഎ ആവശ്യപ്പെട്ടതെങ്കിലും അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്.
കൂടുതൽ വായനക്ക്: അംബാനി ബോംബ് ഭീഷണിക്കേസ്; സച്ചിന്‍ വാസെ റിമാന്‍ഡില്‍
ഈ കേസുകളിലെ പ്രധാന തെളിവുകളായ വ്യാജ നമ്പർ പ്ലേറ്റും, സച്ചിൻ വാസെയുടെ വസതിയിലെ ഡിജിറ്റൽ വീഡിയോ റെക്കോർഡറും റിയാസ് ഖാസി നശിപ്പിച്ചതായി എൻഐഎ പറയുന്നു. സച്ചിൻ വാസെയുടെ അടുത്ത സുഹൃത്തായ മഹേഷ് ഷെട്ടി എന്ന ബാർ ഉടമയുടെ മൊഴി എൻഐഎ നേരത്തെ രേഖപ്പെടുത്തിയിരുന്നു.
കൂടുതൽ വായനക്ക്: മൻസുഖ് ഹിരേൺ വധക്കേസ്:സച്ചിൻ വാസേയെ മിട്ടിയിലെത്തിച്ച് തെളിവെടുത്തു
മൻസുഖ് ഹിരേന്‍ വധക്കേസിൽ പ്രതിപ്പട്ടികയിൽ വന്നതിനെ തുടർന്ന് ക്രൈം ഇന്‍റലിജൻസ് യൂണിറ്റിലെ അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടറായിരുന്ന സച്ചിൻ വാസെയെ മുംബൈ പൊലീസ് ആസ്ഥാനത്തെ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം നിര്‍ത്തിയിട്ടതിലും, അതിന്‍റെ ഉടമ മൻസുഖ് ഹിരേന്‍റെ കൊലപാതകത്തിലും വാസേയ്ക്ക് പങ്കുണ്ടെന്ന് എന്‍ഐഎ പറയുന്നു.
കൂടുതൽ വായനക്ക്: എസ്.യു.വി കേസ്; സച്ചിൻ വാസെയെ സസ്പെന്‍ഡ് ചെയ്തു