ETV Bharat / bharat

പുതിയ ഫീച്ചറുമായി കൊവിന്‍ ആപ്പ് ; ഇനി വാക്സിനേഷന്‍ സർട്ടിഫിക്കറ്റുകൾ തിരുത്താം - കൊവിഡ്

'റെയ്സ് ആന്‍ ഇഷ്യൂ' എന്ന പുതിയ അപ്ഡേറ്റാണ് ഔദ്യോഗിക വാക്സിനേഷന്‍ പോർട്ടലായ കൊവിനിൽ ചേർത്തത്

New feature added to CoWIN platform for correction in COVID vaccination certificate  CoWIN  COVID vaccination  covid  'ഇനി വാക്സിനേഷന്‍ സർട്ടിഫിക്കറ്റുകൾ തിരുത്താം'; പുതിയ ഫീച്ചറുമായി കൊവിന്‍ ആപ്പ്  വാക്സിനേഷന്‍  കൊവിഡ്  കൊവിന്‍ ആപ്പ്
'ഇനി വാക്സിനേഷന്‍ സർട്ടിഫിക്കറ്റുകൾ തിരുത്താം'; പുതിയ ഫീച്ചറുമായി കൊവിന്‍ ആപ്പ്
author img

By

Published : Jun 9, 2021, 11:28 AM IST

ന്യൂഡൽഹി: പുതിയ അപ്ഡേറ്റുമായി ഔദ്യോഗിക വാക്സിനേഷന്‍ പോർട്ടലായ കൊവിന്‍. കൊവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റുകളിൽ തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി 'റെയ്സ് ആന്‍ ഇഷ്യൂ' എന്ന പ്രത്യേക അപ്ഡേറ്റാണ് ചേർത്തിരിക്കുന്നത്. സർട്ടിഫിക്കറ്റുകളിൽ ഗുണഭോക്താക്കൾക്ക് പേര്, ജനന വർഷം, ലിംഗഭേദം എന്നിവ തിരുത്താനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു .

Also read: ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 92,596 പേർക്ക് കൊവിഡ്

നൂതന പൗര സൗഹാർദ്ദ മാതൃകയാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ അഡീഷണൽ സെക്രട്ടറി വികാഷ് ഷീൽ ട്വീറ്ററിൽ കുറിച്ചു. അതേസമയം ഇതുവരെ രാജ്യത്ത് 23.6 കോടിയിലധികം പേർ വാക്സിൻ ഡോസുകൾ സ്വീകരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.