- രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 39 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്.
- തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ. മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. കർഷക സമരത്തിന് പിൻതുണയുമായി ട്രാക്‌ടർ റാലിയിൽ പങ്കെടുക്കും.
- ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ പൊതു യോഗങ്ങളോ സ്വീകരണ പരിപാടികളോ ഇല്ല.
- പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിൽ സർക്കാർ ഇന്ന് നിലപാട് അറിയിച്ചേക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിരാഹാര സമരത്തിലേക്കെന്ന് ഉദ്യോഗാർഥികൾ. ഉറപ്പുകൾ രേഖാമൂലം ലഭിക്കണമെന്നും ആവശ്യം.
- എൻസിപിയുടെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയിൽ. നാല് സീറ്റുകൾ വേണമെന്ന ആവശ്യമാണ് എൽഡിഎഫിൽ എൻസിപി ഉന്നയിച്ചിരുന്നത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾ അടക്കം യോഗത്തിൽ ഉണ്ടായേക്കും.
- രണ്ടില ചിഹ്നത്തിനായി പി.ജെ ജോസഫ് നൽകിയ അപ്പീലിൽ വിധി ഇന്ന്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു.
- പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സിബിഐ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഓരോ പരാതിയിലും ഓരോ എഫ്ഐആർ എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശത്തിലാണ് അപ്പീൽ.
- രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ പുതുച്ചേരി നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ലഫ്‌റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദര്‍രാജന്‍റെ ഉത്തരവ് പ്രകാരമാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.
- കർഷക സംഘടനകളുടെ സമരം തുടരുന്നു. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച് കർഷകർ.
- ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഹൈദരാബാദ് എഫ്‌സി എടികെ മോഹൻ ബഗാനെ നേരിടും. വൈകിട്ട് 7.30ന് ഗോവ തിലക് മൈദാനിലാണ് മത്സരം.
ഇന്നത്തെ പ്രധാന വാര്‍ത്തകൾ - ഇന്നത്തെ വാർത്തകൾ
ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ
ഇന്നത്തെ പ്രധാന വാര്‍ത്തകൾ