ഐസ്‌വാൾ: മിസോറാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് മൂന്ന് കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 3,396 ആയി. പുതിയ രോഗികളിൽ രണ്ട് പേർ സെയ്‌തുവൽ സ്വദേശികളും ഒരാൾ മാമിത്ത് സ്വദേശിയുമാണ്. ഇതിൽ ഒരാൾ സൈനികനാണ്. വിവിധ ആശുപത്രികളിലായി 516 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 423 പേർ ഐസ്‌വാളിലും 33 പേർ ലോങ്‌റ്റ്‌ലായിലും ലുംഗ്ലിയിലും മാമിത്തിലും 13 പേർ വീതവും ചികിത്സയിലുണ്ട്. സംസ്ഥാനത്തെ കൊവിഡ് മുക്ത ജില്ല സായ്‌ഹയാണ്. ഇതുവരെ നാല് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഒന്നേകാൽ ലക്ഷത്തിലധികം സാമ്പിളുകൾ ഇതിനോടകം പരിശോധിച്ചു.
മിസോറാമിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് - മിസോറാം കൊവിഡ് വാർത്ത
വിവിധ ആശുപത്രികളിലായി 516 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്