ചെന്നൈ: ചെന്നൈയിലെ കനത്ത മഴയില്‍ വെള്ളത്തിനടിയിലായ താഴ്‌ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍ അപ്രതീക്ഷിതമായി ഒരു വിവാഹ ചടങ്ങിനും സാക്ഷ്യം വഹിച്ചു. പെരമ്പൂര്‍ സ്വദേശികളായ ഗൗരി ശങ്കര്‍, മഹാലക്ഷ്മി എന്നിവരുടെ വിവാഹത്തിനാണ് മുഖ്യമന്ത്രി പങ്കെടുത്തത്.
വെള്ളക്കെട്ട് മേഖല സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി അവിചാരിതമായി നവ ദമ്പതികളെ കാണുകയായിരുന്നു. ഉടന്‍ തന്നെ വാഹനം നിര്‍ത്തി അവര്‍ക്ക് ആശിര്‍വാദം നല്‍കിയാണ് മുഖ്യമന്ത്രി മടങ്ങിയത്. മഴക്കെടുതിയില്‍ നാശം വിതച്ച മഹാകവി ഭരതിയാര്‍ നഗര്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കവെയായിരുന്നു ഈ അപ്രതീക്ഷിത സംഭവത്തിന് സാക്ഷ്യം വഹിച്ചത്.
മുഖ്യമന്ത്രിയുടെ സാന്നിധ്യം നവദമ്പതികളെ അത്യധികം ആനന്ദിപ്പിച്ചു. മുഖ്യമന്ത്രിയെ കണ്ടയുടന്‍ തന്നെ നവദമ്പതികള്‍ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ചു. പത്ത് മിനിറ്റ് നവദമ്പതികള്‍ക്കൊപ്പം ചെലവഴിച്ച മുഖ്യമന്ത്രി അവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും എടുത്ത ശേഷമാണ് മടങ്ങിയത്.
വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ പോര്‍ട്ട്, റോയാപുരം, ആര്‍.കെ നഗര്‍, പേരാമ്പൂര്‍ മണ്ഡലം എന്നി വെള്ളപ്പൊക്ക ദുരിതബാധിത മേഖലകളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ച് വിലയിരുത്തിയത്. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ വെള്ളത്തിനടിയിലായ താഴ്‌ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്‌തു. ദുരിത ബാധിതരുടെ പരാതികള്‍ കേട്ട അദ്ദേഹം അവര്‍ക്ക് വേണ്ട സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു.
Also Read:മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണം; കേരളത്തിന് കേന്ദ്രത്തിന്‍റെ കത്ത്