ETV Bharat / bharat

ഒമിക്രോൺ ജാഗ്രത: ചെന്നൈയിൽ പുതുവത്സരാഘോഷങ്ങൾ നിരോധിച്ചു

ചെന്നൈയിലെ ബീച്ചുകളിലും റോഡുകളിലും പുതുവത്സര ആഘോഷങ്ങൾക്ക് പൊലീസ് വിലക്കേർപ്പെടുത്തി.

ചെന്നൈയിൽ പുതുവത്സരാഘോഷങ്ങൾ നിരോധിച്ചു  ന്യൂയർ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ചെന്നൈ പൊലീസ്  ഒമിക്രോൺ ഭീതിയിൽ ചെന്നൈ  New year celebrations banned in chennai  omicron cases increases in chennai  Chennai police banned public gatherings on new year
ചെന്നൈയിൽ പുതുവത്സരാഘോഷങ്ങൾ നിരോധിച്ചു
author img

By

Published : Dec 29, 2021, 8:38 PM IST

ചെന്നൈ: ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങൾ നിരോധിച്ച് ചെന്നൈ പൊലീസ്. പൊതു ഇടങ്ങളിലും പൊലീസ് കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 31ന് മറീന, ബസന്‍റ് നഗർ, എലിയറ്റ്സ് തുടങ്ങിയ ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ചു.

റോഡുകളിലും ആഘോഷങ്ങൾ നടത്തരുതെന്ന് പൊലീസിന്‍റെ കർശന നിർദേശമുണ്ട്. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ ജനം ബാധ്യസ്ഥരാണെന്ന് ഡിജിപി ശൈലന്ദ്ര ബാബു വ്യക്തമാക്കി. സ്റ്റാർ ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും രാത്രി 11 വരെയാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.

ആരാധനാലയങ്ങളിൽ സന്ദർശനം നടത്തുന്നവർ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

READ MORE: ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്ത് കാണാം.... ഓര്‍മയില്‍ കൈതപ്രം വിശ്വനാഥന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.