ചെന്നൈ (തമിഴ്‌നാട്) : വന്ദേഭാരത് ട്രെയിനുകള്‍ ഇനി മുതല്‍ കാവി നിറത്തില്‍. പുതിയ ഡിസൈനിലേക്ക് മാറുകയാണ് വന്ദേ ഭാരത് ട്രെയിനുകൾ (vande bharat express). വരാനിരിക്കുന്നവ പുതിയ നിറത്തിലാണ് ട്രാക്കിലൂടെ പായുക. വെള്ള- നീല കോമ്പിനേഷനിൽ നിന്ന് മാറി കാവി- ഗ്രേ- വെള്ള എന്നീ നിറങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ഡിസൈൻ.
ചെന്നൈ സന്ദർശനത്തിനിടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് (railway minister Ashwini Vaishnaw) ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിൽ (ഐസിഎഫ്) പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ നിർമാണം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഫാക്‌ടറിയിൽ (ICF) നിര്‍മാണത്തിലിരിക്കുന്ന കാവി നിറത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസ് അദ്ദേഹം പരിശോധിച്ചു. 'ഇന്ത്യൻ ത്രിവർണ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്' ഈ നിറമെന്ന് പരിശോധനയ്‌ക്ക് ശേഷം കേന്ദ്ര മന്ത്രി പറഞ്ഞു. വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ ഇരുവശത്തും കാവി പെയിന്‍റും വാതിലുകൾക്ക് ഗ്രേ നിറവുമായിരിക്കും നൽകുക.
-
Inspected Vande Bharat train production at ICF, Chennai. pic.twitter.com/9RXmL5q9zR
— Ashwini Vaishnaw (@AshwiniVaishnaw) July 8, 2023 " class="align-text-top noRightClick twitterSection" data="
">Inspected Vande Bharat train production at ICF, Chennai. pic.twitter.com/9RXmL5q9zR
— Ashwini Vaishnaw (@AshwiniVaishnaw) July 8, 2023Inspected Vande Bharat train production at ICF, Chennai. pic.twitter.com/9RXmL5q9zR
— Ashwini Vaishnaw (@AshwiniVaishnaw) July 8, 2023
ഇന്ത്യൻ നിർമിത സെമി-ഹൈ-സ്‌പീഡ് വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ (semi-high-speed Vande Bharat Express) 28-ാമത് റാക്ക് 'കാവി' (saffron) നിറത്തിലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ ആകെ 25 റാക്കുകൾ നിയുക്ത റൂട്ടുകളിൽ പ്രവർത്തനക്ഷമമാണെന്നും രണ്ടെണ്ണം റിസർവ് ചെയ്‌തിട്ടുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 28-ാമത്തെ റാക്കിന്‍റെ നിറം പരീക്ഷണാടിസ്ഥാനത്തിൽ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വിശദീകരിച്ചു.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്, ഐസിഎഫിൽ (ICF) നടത്തിയ പരിശോധനയിൽ, ദക്ഷിണ റെയിൽവേയിലെ സുരക്ഷാനടപടികളും അവലോകനം ചെയ്‌തു. കൂടാതെ വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ മെച്ചപ്പെടുത്തലുകളും വിലയിരുത്തി. ഇന്ത്യൻ ത്രിവർണ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ നിറമെന്നും വന്ദേ ഭാരത് ട്രെയിനുകളിൽ 25 മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്നും പരിശോധനയ്‌ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
Also read : Vande bharat| വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ വീണ്ടും കല്ലേറ്; ആക്രമണം കർണാടകയിലെ ദാവൻഗരെയിൽ വച്ച്
പുതിയ ട്രെയിനിന്‍റെ ഡിസൈൻ ഉൾപ്പടെയുള്ള വിവരങ്ങള്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ് ട്വിറ്ററിലൂടെ പങ്കുവച്ചു. വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പൂര്‍ സ്‌റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ പുതിയതും നവീകരിച്ചതുമായ രണ്ട് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്‌തിരുന്നു. ഗൊരഖ്‌പൂര്‍-ലഖ്‌നൗ , ജോധ്പൂര്‍-സബര്‍മതി എന്നീ ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്.
ന്യൂഡൽഹിക്കും വാരണാസിക്കും ഇടയിൽ ഓടുന്ന രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് 2019 ഫെബ്രുവരി 15 നാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തത്. ചെന്നൈയിലെ ഐസിഎഫിൽ നിർമിച്ച ഈ ട്രെയിൻ 'മേക്ക്-ഇൻ-ഇന്ത്യ' സംരംഭത്തെ ശക്തമാക്കുന്നതും ഇന്ത്യയുടെ എഞ്ചിനീയറിംഗ് വൈദഗ്‌ധ്യം പ്രകടിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. തദ്ദേശീയമായ സെമി-ഹൈ-സ്‌പീഡ് ട്രെയിനുകള്‍ നിർമിക്കാനുള്ള പദ്ധതി 2017ല്‍ ആണ് ആരംഭിച്ചത്.