ETV Bharat / bharat

കൊവിഡിന്‍റെ ബിഎ.12 വകഭേദം ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്‌തു - ബീഹാറില്‍ ബിഎ.12 വകഭേദം

ഒമിക്രോണിന് ജനിതകമാറ്റം സംഭവിച്ചാണ് ബിഎ.12 വകഭേദം ഉടലെടുത്തത്. ഒമിക്രോണിന്‍റെ മറ്റ് ഉപവകഭേദങ്ങളേക്കാള്‍ പത്തിരട്ടി വ്യാപനശേഷി ബിഎ.12ന് ഉണ്ടെന്നാണ് കണക്കാക്കുന്നത്.

new variant of corona found in bihar  Doctor Namrata Kumari Head of Department of Microbiology IGIMS  Genome Sequencing in IGIMS  New Coronavirus variant BA.12 detected in Bihar  New Coronavirus variant in India  New Coronavirus variant in in Bihar  Bihar latest news  ബിഎ.12 വകഭേദം  ബീഹാറില്‍ ബിഎ.12 വകഭേദം  ബിഎ.12ന്‍റെ വ്യാപനശേഷി
കൊവിഡിന്‍റെ ബിഎ.12 വകഭേദം ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്‌തു
author img

By

Published : Apr 28, 2022, 6:13 PM IST

പട്‌ന: ഒമിക്രോണിനേക്കാള്‍ പത്ത് മടങ്ങ് വ്യാപനശേഷിയുണ്ടെന്ന് കരുതുന്ന കൊവിഡിന്‍റെ ബിഎ.12 വകഭേദം ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഒമിക്രോണിന് ജനിതകമാറ്റം സംഭവിച്ചിട്ടാണ് ബിഎ.12 വകഭേദം ഉടലെടുത്തത്. ഇന്ദിരാഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (ഐജിഐഎംഎസ്‌) 13 ഒമിക്രോണ്‍ സാമ്പിളുകളുടെ ജനിതകശ്രേണികരണം നടത്തിയപ്പോഴാണ് പുതിയ വകഭേദം കണ്ടെത്തിയത്.

ഭൂരിഭാഗം സാമ്പിളുകളിലും കണ്ടെത്തിയത് ബിഎ.2 എന്ന ഒമിക്രോണിന്‍റെ ഉപവകഭേദമാണ് എന്നാല്‍ ഒരു സാമ്പിളില്‍ ബിഎ.12 എന്ന വകഭേദം കണ്ടെത്തുകയായിരുന്നുവെന്ന് ഐജിഐഎംഎസിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ നമ്രത കുമാരി പറഞ്ഞു. പുതിയ വകഭേദത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി കൊവിഡ് വൈറസിന്‍റെ നിരന്തരമായ ശ്രേണികരണം ഐജിഐഎംസില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഡോ. കുമാരി പറഞ്ഞു. ബിഎ.12 പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

ബിഎ.12 പല രാജ്യങ്ങളിലും കണ്ടെത്തിയതാണ്. യുഎസിലാണ് ആദ്യമായി ബിഎ.12 റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബിഎ.1 ബിഎ.2 എന്നി വകഭേദങ്ങളില്‍ നിന്ന് പൂര്‍ണമായി വ്യത്യസ്‌തമാണ് ബിഎ.12. ബിഎ.1, ബിഎ.2 എന്നിവയെപ്പോലെ ഒമിക്രോണിന്‍റെ ഉപവകഭേദമാണ് ബിഎ.12

ഏതാനും ബിഎ.12 കേസുകല്‍ ഡല്‍ഹിയിലും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ബിഎ.12 നെകുറിച്ച് രാജ്യത്ത് വിശദമായ പഠനം നടന്നിട്ടില്ലെന്ന് ഡോ. കുമാരി പറഞ്ഞു. പുതിയ വകഭേദത്തില്‍ ആശങ്ക വേണ്ടെന്നും ബിഹാറില്‍ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാണെന്നും ഡോ. കുമാരി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.