ന്യൂഡൽഹി: കൊവിഡ് മഹാമാരിക്കെതിരായി കഴിഞ്ഞ രണ്ട് വർഷം രാജ്യം നടത്തുന്ന പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് പുസ്‌തകം ഇന്ന് (18.02.2022) പുറത്തിറങ്ങും. 'എ നേഷൻ ടു പ്രൊട്ടക്‌ട്' എന്ന പേരില്‍ പ്രിയം ഗാന്ധി മോദി എഴുതിയതാണ് പുസ്‌തകം. അവരുടെ മൂന്നാമത്തെ കൃതിയാണിത്.
''ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തെയും ജനങ്ങളെ സംരക്ഷിക്കാനുള്ള സർക്കാരിന്‍റെ ഉദ്ദേശത്തെയും ചോദ്യം ചെയ്യുന്നതിൽ പരാജയപ്പെടാത്ത മാധ്യമങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ രാഷ്ട്രീയ നേതാക്കളെ പേരെടുത്ത് തന്നെ എഴുതിയിട്ടുണ്ട്''. പ്രിയം തന്‍റെ പുസ്‌തകത്തെക്കുറിച്ച് പറഞ്ഞു. നിരുത്സാഹപ്പെടുത്തുന്ന പ്രസ്‌താവനകള്‍, ഉയർച്ച താഴ്‌ചകൾ എന്നിവയില്‍ നരേന്ദ്ര മോദി പിടിച്ചുനിന്നു.
ALSO READ: മാലയിടാന്‍ ബിജെപി വേദിയില്‍ തിരക്ക് ; കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വീണു
എന്താണ് അങ്ങനെ പ്രചോദിപ്പിക്കുന്നതെന്ന് ഞാൻ മോദിയോട് ചോദിച്ചിരുന്നു. 'ജനത കർഫ്യൂ'വിനുള്ള തന്‍റെ ആഹ്വാനത്തോട് ആളുകൾ പ്രതികരിച്ചു. കര്‍ഫ്യൂവിനെ തുടര്‍ന്ന് ജനങ്ങള്‍ വീട്ടിൽ തന്നെ കഴിഞ്ഞു. തനിക്ക് പ്രചോദനം ലഭിച്ചത് രാജ്യത്തെ ജനങ്ങളിൽ നിന്നാണെന്നും മോദി പറഞ്ഞു.
സംരക്ഷിക്കാന്‍ ഒരു രാഷ്ട്രം ഒന്നിച്ചുനിന്നതിനാലാണ് പുസ്‌തകത്തിന് ഈ പേരിട്ടതെന്ന് എഴുത്തുകാരി പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രകാശനം ചെയ്യും. മുതിർന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും.