മുംബൈ: തൊഴിലിടങ്ങളിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബോംബെ ഹൈക്കോടതി. കോടതിയുടെ ഉത്തരവുകളില്‍ കക്ഷികളുടെ പേരുകൾ പരാമർശിക്കേണ്ടെന്നാണ് നിര്‍ദേശം. ഉത്തരവുകളില്‍ കക്ഷികളുടെ പേരിന് പകരം ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കണമെന്ന് ജസ്റ്റിസ് ജിഎസ് പട്ടേൽ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇമെയില്‍ ഐഡി, മൊബൈല്‍/ ടെലഫോണ്‍ നമ്പറുകള്‍, അഡ്രസുകള്‍ തുടങ്ങി വ്യക്തിപരമായി തിരിച്ചറിയുന്ന വിവരങ്ങളൊന്നും ഉത്തരവില്‍ ഉണ്ടാകില്ല.
കേസുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും തുറന്ന കോടതിക്ക് പകരം ക്യാമറയ്ക്ക് മുന്നിലോ ചാമ്പറുകളിലോ ആയിരിയ്ക്കും പ്രഖ്യാപിക്കുകയെന്നും കോടതി വ്യക്തമാക്കി. വാദങ്ങള്‍ക്ക് ഇരു കക്ഷികളേയും അഭിഭാഷകരേയും മാത്രമേ പ്രവേശിപ്പിക്കു. കോടതി ജീവനക്കാരെ ഉള്‍പ്പെടെ കോടതിയുടെ അകത്ത് പ്രവേശിപ്പിക്കില്ല.
ഏതെങ്കിലും വിധി പൊതു ഇടത്ത് പ്രസിദ്ധീകരിക്കണമെങ്കില്‍ കോടതിയുടെ പ്രത്യേക ഉത്തരവ് വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഉത്തരവിന്‍റെ ഉള്ളടക്കം സമൂഹ മാധ്യമത്തില്‍ ഉള്‍പ്പെടെ വെളിപ്പെടുത്തുന്നതിൽ നിന്നും ഇരു കക്ഷികള്‍ക്കും സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും വിലക്കുണ്ടെന്നും കോടതി വ്യക്തമാക്കി.
Also read: വനിത ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം; ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍