ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനമായ ജനുവരി 23 'പരാക്രം ദിവസ്' ആയി ആചരിക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചു. യുവാക്കളിൽ പോരാട്ട വീര്യവും രാജ്യസ്നേഹത്തിന്‍റെ ആവേശവും പകരുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് സാംസ്കാരിക മന്ത്രാലയത്തിന്‍റെ ഗസറ്റ് വിജ്ഞാപനത്തിൽ പറഞ്ഞു.
നേതാജിയുടെ 125-ാം ജന്മ വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രഖ്യാപനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നേതാജിയുടെ ജന്മദിനം ആഘോഷിക്കുന്നതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.