ETV Bharat / bharat

നേപ്പാൾ പ്രധാനമന്ത്രി വാരണസി സന്ദർശിക്കും

ഏപ്രിൽ ഒന്ന് മുതൽ മൂന്ന് വരെയാണ് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ഡ്യൂബ ഇന്ത്യ സന്ദര്‍ശിയ്ക്കു‌ക

Nepalese PM will visit Varanasi  Nepalese PM to visit Varanasi during his India visit  നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ഡ്യൂബ ഇന്ത്യ സന്ദര്‍ശിക്കും  നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യ സന്ദർശനവേളയില്‍ വാരണസി സന്ദർശിക്കും  കാഠ്‌മണ്ഡു ഇന്നത്തെ വാര്‍ത്ത  Kathmandu todays news
നേപ്പാൾ പ്രധാനമന്ത്രി വാരണസി സന്ദർശിക്കും; രാജ്യത്തെത്തുക ഏപ്രിൽ ഒന്നിന്
author img

By

Published : Mar 26, 2022, 6:12 PM IST

കാഠ്‌മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ഡ്യൂബ (Sher Bahadur Deuba) ഇന്ത്യ സന്ദർശനവേളയില്‍ വാരണസി സന്ദർശിക്കും. ഏപ്രിൽ ഒന്നിനെത്തുന്ന ഡ്യൂബ മൂന്നാം തിയതി വരെ രാജ്യത്തുണ്ടാവും. ഏപ്രിൽ രണ്ടിന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും.

വികസനം, സാമ്പത്തിക പങ്കാളിത്തം, വ്യാപാരം, ആരോഗ്യ മേഖലയിലെ സഹകരണം, വൈദ്യുതി, പരസ്‌പര താത്‌പര്യമുള്ള മറ്റുവിഷയങ്ങൾ എന്നിവയുൾപ്പടെയുള്ളവ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാകും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുടെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 2021 ജൂലൈയിൽ ഹിമാലയൻ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ സന്ദർശനമാണിത്.

ALSO READ: 'സമാധാനത്തിന്‍റെ പേരില്‍ യുക്രൈന്‍ ഒരു തരി മണ്ണുപോലും ഉപേക്ഷിക്കില്ല' ; റഷ്യ യുദ്ധമവസാനിപ്പിക്കണമെന്ന് സെലന്‍സ്‌കി

പ്രധാനമന്ത്രിയാവുന്നതിന് മുന്‍പ് നാലുതവണ അദ്ദേഹം രാജ്യത്തെത്തിയിട്ടുണ്ട്. 2017ലായിരുന്നു അവസാനമായി ഇന്ത്യ സന്ദർശിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.