ഹൈദരാബാദ്: ടോക്കിയോ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയടക്കം 30-തോളം താരങ്ങൾ ഒറിഗോണിലെ പരിശീലന ക്യാമ്പിൽ പങ്കെടുക്കും. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയവരും യോഗ്യതക്ക് ശ്രമിക്കുന്നവരുമടങ്ങിയതാണ് സംഘം. ജൂൺ 18 മുതൽ ജൂലൈ 13-ാം തീയതി വരെ ഒറിഗോണിലെ ചുല വിസ്റ്റയി (Chula Vista) ലാണ് പരിശീലന ക്യാമ്പ് നടക്കുക.
ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവായ നീരജ് ചോപ്ര, ഇപ്പോൾ ഒറിഗോണിൽ പരിശീലനം നടത്തുകയാണ്. മാർച്ചിൽ താരം ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. എന്നാല്‍ യുഎസിൽ തന്നെ പരിശീലനം തുടരാനാണ് തീരുമാനം.
പരിശീലകരും സപ്പോർട്ടീവ് സ്റ്റാഫും ഉൾപ്പെടെ 10-12 ഒഫീഷ്യലുകൾ കളിക്കാരുടെ കൂടെയുണ്ടാവും. ജൂലൈ 15 മുതൽ ജൂലൈ 24 വരെ ഒറിഗോണിൽ നടക്കുന്ന ടൂർണമെന്‍റിനു മുന്നോടിയായി കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ക്യാമ്പ് ഉപകാരപ്രദമാണ്. അതോടൊപ്പം സമയ മേഖലയുടെ വ്യത്യാസം മൂലം ഉറക്കത്തിൽ വരുന്ന ബുദ്ധിമുട്ടിൽ (ജെറ്റ് ലാഗ്) നിന്ന് കരകയറാനും അത്ലറ്റുകൾക്ക് സഹായകമാവും.
ഇതിനോടകം യോഗ്യത നേടിയ താരങ്ങൾ,
നീരജ് ചോപ്ര (ജാവലിൻ ത്രോ), സന്ദീപ് കുമാർ (20 കിലോമീറ്റർ നടത്തം), രാഹുൽ (20 കിലോമീറ്റർ നടത്തം), അവിനാഷ് സാബിൾ (300 മീറ്റർ എസ്‌സി), തജീന്ദർപാൽ സിംഗ് ടൂർ (ഷോട്ട്പുട്ട്), 4X400 മീറ്റർ റിലേ പുരുഷന്മാരിൽ ആറ് അത്‌ലറ്റുകൾ, കമൽ പ്രീത് കൗർ (ഡിസ്‌കസ് ത്രോ), സീമ പുനിയ (ഡിസ്‌കസ് ത്രോ), പ്രിയങ്ക (20 കിലോമീറ്റർ നടത്തം).
യോഗ്യത നേടാൻ സാധ്യതയുള്ളവർ,
അന്നു റാണി (ജാവലിൻ ത്രോ), ഹർമിലൻ ബെയിൻസ് (1500 മീറ്റർ), അയ്യാസ്വാമി ധരുൺ (400 എംഎച്ച്), ഹിമ ദാസ് (200 മീറ്റർ), ദ്യുതി ചന്ദ് (100 മീറ്റർ/200 മീറ്റർ), ശ്രീ ശങ്കർ (ലോങ് ജമ്പ്), ഭാവന ജാട്ട് (20), കിലോമീറ്റർ നടത്തം), കരൺവീർ സിംഗ് (ഷോട്ട്പുട്ട്).
ALSO READ:FIH Hockey Pro League : ഫ്രാൻസിനെതിരെ ഗോൾ മഴ ; ഇന്ത്യക്ക് തകർപ്പൻ ജയം