ETV Bharat / bharat

'കൊവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം വീതം സംസ്ഥാനങ്ങള്‍ നല്‍കണം': കേന്ദ്രം സുപ്രീം കോടതിയില്‍

സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 50,000 രൂപ വീതം നല്‍കേണ്ടതെന്ന് കേന്ദ്രം

National Disaster Management Authority  compensation for COVID19 deaths  ex-gratia for COVID deaths  കേന്ദ്ര സര്‍ക്കാര്‍  കൊവിഡ്  കൊവിഡ് ബാധിച്ച് മരിച്ചവര്‍  സുപ്രീം കോടതി
'കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ അരലക്ഷം വീതം നല്‍കണം': കേന്ദ്രം സുപ്രീം കോടതിയില്‍
author img

By

Published : Sep 22, 2021, 8:46 PM IST

ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ 50,000 രൂപ വീതം നല്‍കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി (എൻ.ഡി.എം.എ) നിര്‍ദേശിച്ചതായി കേന്ദ്ര സര്‍ക്കാര്‍.

സംസ്ഥാന സര്‍ക്കാറുകളുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ തുക നല്‍കേണ്ടതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ALSO READ: ഐപിഎൽ : നടരാജന് കൊവിഡ് സ്ഥിരീകരിച്ചു, ടീമിലെ ആറ് പേർ ഐസൊലേഷനിൽ

കൊവിഡ് ബാധിച്ച് മരിച്ചവരുടെയോ, കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചവരുടെയോ കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഐ.സി.എം.ആറും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് മരണകാരണം കൊവിഡ് ആയി സാക്ഷ്യപ്പെടുത്തിയ രേഖ മരണപ്പെട്ടവരുടെ കുടുംബം ഹാജരാക്കണം.

ജില്ല ദുരന്തനിവാരണ അതോറിറ്റിയ്‌ക്കാണ് രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള ചുമതല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.