മുംബൈ: 10 കോടി വിലവരുന്ന ഒരു കിലോഗ്രാം കൊക്കെയ്ൻ മുംബൈ വിമാനത്താവളത്തിൽ നിന്ന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) പിടിച്ചെടുത്തു. കൊക്കെയ്ൻ കൈവശം വച്ച ഒരാൾ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളം വഴി മുംബൈയിലേക്ക് വരുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന.
ഓഗസ്റ്റ് എട്ടിനാണ് സംഭവം. പിടികൂടിയ പ്രതിയെ ചോദ്യം ചെയ്‌തപ്പോൾ കാപ്‌സ്യൂൾ രൂപത്തിലാക്കിയ മയക്കുമരുന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് വയറിന് അസ്വസ്ഥത അനുഭവപ്പെട്ട പ്രതിയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
ALSO READ: ഡോക്‌ടറാകാൻ സമ്മര്‍ദം: കരാട്ടെ ബെല്‍റ്റ് കുരുക്കി അമ്മയെ കൊന്ന് 15 കാരി
ഡോക്‌ടർമാരുടെ സഹായത്തോടെ ഇയാളുടെ ശരീരത്തിനുള്ളിലുണ്ടായിരുന്ന 70 കാപ്സ്യൂളുകൾ പുറത്തെടുത്തു. മൂന്ന് ദിവസമെടുത്താണ് മയക്കുമരുന്ന് പുറത്തെടുത്തത്. മയക്കുമരുന്ന് കാരിയറായ ഒരു വ്യക്തിയുടെ ഉള്ളിൽ നിന്നും പുറത്തെടുക്കുന്ന ഏറ്റവും കൂടിയ അളവ് മയക്കുമരുന്നാണിവയെന്നും എൻസിബി വ്യക്തമാക്കി.