ETV Bharat / bharat

'കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റ് വ്യാജം, റെയ്‌ഡിനെത്തിയത് ബി.ജെ.പിക്കാര്‍' ; ആരോപണവുമായി മന്ത്രി - നവാബ് മാലിക്

ലഹരിപ്പാര്‍ട്ടി കേസിലെ അറസ്റ്റിനെതിരെ ആരോപണവുമായി രംഗത്തെത്തിയത് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്

Nawab Malik  NCB cruise raid  BJP  NCP  Cardia Cruise drug party  Aryan Khan  Aryan Khan arrested  NCB  കപ്പലില്‍ ലഹരിപ്പാര്‍ട്ടി  ബി.ജെ.പിക്കാര്‍  ആഡംബര കപ്പല്‍  നവാബ് മാലിക്  നവാബ് മാലിക്
'കപ്പലില്‍ ലഹരിപ്പാര്‍ട്ടി അറസ്റ്റ് വ്യാജം, റെയ്‌ഡിനെത്തിയത് ബി.ജെ.പിക്കാര്‍'; ആരോപണവുമായി എൻ.സി.പി മന്ത്രി
author img

By

Published : Oct 6, 2021, 9:06 PM IST

മുംബൈ : ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ചതില്‍ അറസ്റ്റ് നടന്നെന്നത് വ്യാജമാണെന്ന ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്.

റെയ്‌ഡ് നടത്തിയത് എന്‍.സി.ബി ഉദ്യോഗസ്ഥരല്ല, ബി.ജെ.പി പ്രവർത്തകരാണ്. ആര്യൻ ഖാനെയും സുഹൃത്ത് അർബാസ് മർച്ചന്‍റിനെയും അറസ്റ്റ് ചെയ്‌തത് ബി.ജെ.പിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

'അർബാസിനെ അറസ്റ്റ് ചെയ്‌തത് മനീഷ് ഭാനുശാലി'

ആഡംബര കപ്പലില്‍ നടന്ന പരിശോധനയുടെ വീഡിയോകളും ഫോട്ടോകളും മന്ത്രി ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചു. അർബാസിനെ അറസ്റ്റ് ചെയ്‌തത് മനീഷ് ഭാനുശാലിയാണ്. അദ്ദേഹം ബി.ജെ.പി വൈസ് പ്രസിഡന്‍റാണ്. ബി.ജെ.പിയുമായുള്ള ബന്ധം എൻ.സി.ബി വ്യക്തമാക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് പ്രധാന പാര്‍ട്ടി നേതാക്കൾ എന്നിവരോടൊപ്പമുള്ള ഇയാളുടെ ചിത്രവും നവാബ് മാലിക് പങ്കുവച്ചു.

മുംബൈ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ എന്‍.സി.ബി കസ്റ്റഡി കാലാവധി കഴിഞ്ഞദിവസം കോടതി ഈമാസം ഏഴ് വരെ നീട്ടിയിരുന്നു.

ALSO READ: കപ്പലിലെ ലഹരിപ്പാര്‍ട്ടി : ശ്രേയസ് നായര്‍ ഉള്‍പ്പടെ 4 പേരെ എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു

ഒന്‍പത് ദിവസം അഥവാ ഒക്ടോബര്‍ 11 വരെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ആവശ്യം.

ലഹരിമരുന്ന് വില്‍പ്പനക്കാരുമായും വിതരണക്കാരുമായും ആര്യന്‍ ഖാന്‍ പതിവായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് വാട്ട്സ് ആപ്പ് ചാറ്റുകളില്‍ വ്യക്തമാണെന്ന് എന്‍.സി.ബിയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് പറഞ്ഞു.

വിതരണക്കാരുമായുള്ള ബന്ധം കണ്ടെത്തുന്നതിന് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യമാണെന്നാണ് എൻ.സി.ബിയുടെ വാദം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.