ETV Bharat / bharat

ഏഷ്യാനെറ്റ് ഓഫിസില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെയും പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണം: എന്‍ബിഡിഎ

author img

By

Published : Mar 7, 2023, 8:05 PM IST

ന്യൂസ് ചാനലുകളുടെയും ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങളുടെയും കൂട്ടായ്‌മയായ എന്‍ബിഡിഎ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ആവശ്യം

Chief Minister of Kerala to takeimmediate action against the individuals and officials who attacked Malayalam news channel Asianet inKochi  NBDA writes to Kerala CM  ഏഷ്യാനെറ്റ് ഓഫീസില്‍ ആക്രമണം  എന്‍ബിഡിഎ  എന്‍ബിഡിഎ മുഖ്യമന്ത്രിക്ക് അയച്ച കത്ത്  ഏഷ്യാനെറ്റ് നൂസ് ഓഫീസ് സെര്‍ച്ച്  Asianet office search  Asianet news issue
NBDA

തിരുവനന്തപുരം: മലയാളം വാര്‍ത്ത ചാനലായ ഏഷ്യനെറ്റിന്‍റെ കൊച്ചി ഓഫിസില്‍ അതിക്രമിച്ച് കയറി പ്രതിഷേധിച്ചവര്‍ക്കെതിരെയും ചാനലിന്‍റെ കോഴിക്കോട് ഓഫിസില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍ബിഡിഎ(News Broadcasters & Digital Association) മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. എന്‍ബിഡിഎ പ്രസിഡന്‍റ് അവിനാശ് പാണ്ഡെ 6.3.2023 എന്ന തീയതി രേഖപ്പെടുത്തിയാണ് കത്തയച്ചിരിക്കുന്നത്. വാര്‍ത്തചാനലുകളുടെയും ഡിജിറ്റല്‍ വാര്‍ത്ത മാധ്യമ സ്ഥാപനങ്ങളുടെയും കൂട്ടായ്‌മയാണ് എന്‍ബിഡിഎ.

"എസ്‌എഫ്‌ഐ ഏഷ്യാനെറ്റ് ഓഫിസില്‍ അക്രമം നടത്തി": എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ കൊച്ചിയിലെ ഏഷ്യാനെറ്റിന്‍റെ ഓഫിസില്‍ അക്രമം നടത്തിയതും അതിനുശേഷം കോഴിക്കോട്ടെ അവരുടെ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയതും എന്‍ബിഡിഎ അംഗമായ ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി എന്ന് കത്തില്‍ പറയുന്നു. ഒരു വ്യക്തിയും സ്ഥാപനവും നിയമത്തിന് അതീതരല്ല എന്ന തത്വം ഞങ്ങള്‍ മുറുകെപിടിക്കുന്നു. വാര്‍ത്തയുമായി ബന്ധപ്പെട്ട സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്‌ടിച്ച് കൊണ്ട് മാധ്യമങ്ങളെ നിശബ്‌ദമാക്കാനുള്ള ശ്രമങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഇത്തരം ആക്രമണങ്ങളും പരിശോധനകളും അംഗീകരിക്കാന്‍ കഴിയുന്നതല്ല എന്ന് മാത്രമല്ല അവ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ദുര്‍ബലമാക്കുന്നതുമാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കണം: തങ്ങള്‍ താങ്കളോടും സംസ്ഥാന ഭരണനിര്‍വഹണ സംവിധാനങ്ങളോടും ആവശ്യപ്പെടുന്നത് ഏഷ്യാനെറ്റിന്‍റെ ഓഫിസുകളില്‍ ആക്രമണം നടത്തിയ വ്യക്തികള്‍ക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി സ്വതന്ത്രമായും ഭയരഹിതമായും നിര്‍വഹിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്‍ബിഡിഎ 6.3.2023ന് ഒരു വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയതാണ്. താങ്കളുടെ പരിശോധനയ്‌ക്കായി ഈ കത്തിനോടൊപ്പം ആ വാര്‍ത്തകുറിപ്പ് അറ്റാച്ച് ചെയ്യുന്നു എന്നും കത്തില്‍ പറയുന്നു

"പരാതികളില്‍ എന്‍ബിഡിഎസ്‌എ തീരുമാനമെടുക്കുന്നതാണ് നല്ലത്": എന്‍ബിഡിഎസ്‌എ(News Broadcasting & Digital Standards Authority) എന്ന് പറയുന്ന സ്വതന്ത്രവും സ്വയം നിയന്ത്രിതവുമായ പരാതിപരിഹാര സംവിധാനം തങ്ങള്‍ക്ക് ഉണ്ടെന്നും തങ്ങളുടെ സംഘടനയില്‍ അംഗങ്ങളായ ചാനലുകളും മറ്റ് ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങളും നല്‍കുന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ട് പരാതി ഉള്ളവര്‍ക്ക് എന്‍ബിഡിഎസ്‌എയില്‍ പരാതി നല്‍കാമെന്നും കത്തില്‍ വ്യക്തമാക്കുന്നു. എന്‍ബിഡിഎസ്‌എ മുന്‍ സുപ്രീംകോടതി ജഡ്‌ജി എ കെ സിക്രിയുടെ അധ്യക്ഷതയില്‍ ഉള്ളതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രോഡ്‌കാസ്റ്റിങ് ചാനലുകളുമായും ഡിജിറ്റല്‍ ന്യൂസ് സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട എല്ലാ പരാതികളിലും എന്‍ബിഡിഎസ്എ തീരുമാനമെടുക്കുന്നതാണ് മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കാന്‍ നല്ലത് എന്നും കത്തില്‍ അഭിപ്രായപ്പെടുന്നു.

റെയ്‌ഡിന് പിന്നില്‍ പ്രതികാര നടപടിയെന്ന് ഏഷ്യാനെറ്റ്: പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്ക് പിന്നില്‍ പ്രതികാര നടപടിയാണെന്നായിരുന്നു ഏഷ്യാനെറ്റ് അധികൃതരുടെ വാദം. ഗൗരവമായ പല കേസുകളിലും കാണിക്കാത്ത തിടുക്കം ഈ കേസില്‍ കാണിക്കുന്നത് സംശയത്തിന് ഇട നല്‍കുന്നു എന്നും ചാനല്‍ അധികൃതര്‍ പ്രതികരിച്ചു.

എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തിന് ഏതിരായ കാര്യമാണ് ഏഷ്യാനെറ്റ് ഓഫിസിലെ പരിശോധന എന്ന വാദം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ തള്ളി. വ്യാജ വീഡിയോ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഭാഗമല്ല എന്നും സംഭവത്തെ ബിബിസി റെയ്‌ഡുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്നുമാണ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.