ETV Bharat / bharat

ജാർഖണ്ഡിൽ റെയിൽവേ ട്രാക്ക് തകർത്ത് നക്‌സലുകൾ, ഒഴിവായത് വൻ ദുരന്തം - ജാർഖണ്ഡിൽ റെയിൽവേ ട്രാക്ക് തകർത്ത് നക്‌സലുകൾ,

ഹൗറ-ന്യൂഡൽഹി പാതയിലെ ട്രാക്കാണ് നക്‌സലുകൾ സ്ഫോടനത്തിലൂടെ തകർത്തത്

ംnaxal attack on railway track giridih  naxallite bandh in jharkhand  naxal in jharkhand  jharkhand naxal news  jharkhand news  Naxals blow up railway track in Jharkhand's Giridih  ജാർഖണ്ഡിൽ റെയിൽവേ ട്രാക്ക് തകർത്ത് നക്‌സലുകൾ,  റെയിൽവേ ട്രാക്ക് നക്‌സലുകൾ തകർത്തു
ജാർഖണ്ഡിൽ റെയിൽവേ ട്രാക്ക് തകർത്ത് നക്‌സലുകൾ, ട്രെയിൻ സർവീസ് നിർത്തിവെച്ചു
author img

By

Published : Jan 27, 2022, 10:19 AM IST

ഗിരിധി: ജാർഖണ്ഡിലെ ഗിരിധിക്ക് സമീപം റെയിൽവേ ട്രാക്ക് നക്‌സലുകൾ സ്ഫോടനത്തിലൂടെ തകർത്തു. ചിച്ചാകി, ചൗധരിബന്ധ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഹൗറ-ന്യൂഡൽഹി പാതയിലെ ട്രാക്കാണ് ബുധനാഴ്‌ച രാത്രിയോടെ നക്‌സലുകൾ തകർത്തത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ സർവീസ് നിർത്തിവച്ചു.

പാത തകർന്നതിനെത്തുടർന്ന് ഗംഗാ ദാമോദർ, ലോകമാന്യ തിലക് എക്‌സ്‌പ്രസ് തുടങ്ങി നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. മറ്റ് ചില ട്രെയിനുകൾ റൂട്ട് മാറി ഓടുന്നുണ്ട്.

ALSO READ: കൂട്ടബലാത്സംഗത്തിന് ഇരയായി 8 വയസുകാരി; പ്രായപൂർത്തിയാകാത്ത പ്രതികള്‍ പിടിയിൽ

റെയിൽവേ ട്രാക്കിന്‍റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ ഗിരിദിഹ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ പൊലീസും സിആർപിഎഫും തെരച്ചിൽ നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.