ETV Bharat / bharat

ബിഹാറിൽ ഏറ്റുമുട്ടലില്‍ നക്‌സല്‍ ഭീകരനെ വധിച്ചു - naxal killed in bihar news

രണ്ട് പേരെ കൊലപ്പെടുത്തിയ നക്‌സൽ ഭീകരനെയാണ് ഇന്ന് പുലർച്ചെ കോബ്ര കമാൻഡോകൾ വെടിവെച്ച് കൊന്നത്

നക്‌സൽ ഭീകരനെ വെടിവെച്ച് കൊന്നു വാർത്ത  ബിഹാറിൽ നക്‌സൽ വെടിവെപ്പ് വാർത്ത  ബിഹാറിലെ ഗയ ജില്ല വാർത്ത  205 ബറ്റാലിയന്‍ കോബ്ര കമാൻഡോകൾ വാർത്ത  bihar's gaya district news  madhuri village naxal attack story malayalam  naxal killed in bihar news  205 battalion cobra command fired news latest
ബിഹാറിൽ നക്‌സൽ ഭീകരനെ വെടിവെച്ച് കൊന്നു
author img

By

Published : Nov 22, 2020, 10:33 AM IST

പട്‌ന: ബിഹാറിലെ ഗയ ജില്ലയിൽ 205 ബറ്റാലിയന്‍ കോബ്ര കമാൻഡോകളും നക്‌സൽ ഭീകരരും തമ്മിലുണ്ടായ വെടിവെപ്പിൽ ഒരു നക്‌സൽ കൊല്ലപ്പെട്ടു. ഗയ ജില്ലയിലെ മാധുരി ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് വെടിവെപ്പ് ഉണ്ടായത്. ശനിയാഴ്‌ച രാത്രി രണ്ട് പ്രദേശവാസികളെ കൊലപ്പെടുത്തിയ അലോക് ഏലിയാസ് ഗുൽശൻ എന്ന നക്‌സൽ ഭീകരനെയാണ് കമാൻഡോ സംഘം വധിച്ചത്. ഇയാളുടെ തലയ്‌ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സംഭവസ്ഥലത്ത് നിന്ന് എകെ- 47 റൈഫിളും മാഗസിനും കണ്ടെടുത്തു. ഇന്ന് പുലർച്ചെ മാധുരി ഗ്രാമത്തിലെ ക്ഷേത്രത്തിൽ സാംസ്‌കാരിക പരിപാടി നടക്കുമ്പോൾ 205 ബറ്റാലിയന്‍ കോബ്ര കമാൻഡോകളും നക്‌സൽ സംഘവും തമ്മിൽ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.