ETV Bharat / bharat

നവാസുദ്ദീനില്‍ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചെന്ന് അവ്‌നീത്; 'ടിക്കു വെഡ്‌സ് ഷേരു'വിലെ ആദ്യഗാനം പുറത്ത്

author img

By

Published : Jun 15, 2023, 10:30 PM IST

നവാസുദ്ദീൻ സിദ്ദിഖിയും അവ്നീത് കൗറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ടിക്കു വെഡ്‌സ് ഷേരു'വിലെ ആദ്യ ഓഡിയോ ഗാനം പുറത്തിറങ്ങി

Tiku Weds Sheru  Tum Se Milke  Tum Se Milke song  Tum Se Milke Tiku Weds Sheru song  Kangana Ranaut  Nawazuddin Siddiqui  Avneet Kaur  Nawazuddin Siddiqui and Avneet Kaur  Nawazuddin Siddiqui Avneet Kaur in Tiku Weds Sheru  ടിക്കു വെഡ്‌സ് ഷേരുവിലെ ആദ്യ ഗാനം പുറത്ത്  ടിക്കു വെഡ്‌സ് ഷേരു  ടിക്കു വെഡ്‌സ് ഷേരുവിലെ ആദ്യ ഗാനം  നവാസുദ്ദീൻ സിദ്ദിഖിയും അവ്നീത് കൗറും  നവാസുദ്ദീൻ സിദ്ദിഖി  അവ്നീത് കൗര്‍  ടിക്കു വെഡ്‌സ് ഷേരുവിലെ ആദ്യ ലിറിക്കല്‍ ഗാനം  Tiku Weds Sheru first song  നവാസുദ്ദീനില്‍ നിന്നും ഒരുപാട് കാര്യങ്ങൾ  അവ്‌നീത്
നവാസുദ്ദീനില്‍ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചെന്ന് അവ്‌നീത്; ടിക്കു വെഡ്‌സ് ഷേരുവിലെ ആദ്യ ഗാനം പുറത്ത്

റൊമാന്‍റിക് കോമഡി ചിത്രമായ 'ടിക്കു വെഡ്‌സ് ഷേരു'വിലെ Tiku Weds Sheru ആദ്യ ഗാനം പുറത്തിറങ്ങി. നവാസുദ്ദീൻ സിദ്ദിഖിയും Nawazuddin Siddiqui അവ്നീത് കൗറും Avneet Kaur പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിലെ 'തും സേ മിൽക്കെ' Tum Se Milke എന്ന ആദ്യ ഗാനത്തിന്‍റെ ഓഡിയോ പതിപ്പാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.

സായി കബീറിന്‍റെ രചനയില്‍ മോഹിത് ചൗഹാൻ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ഗൗരവ് ഛാറ്റർജിയും സായി കബീറും ചേര്‍ന്നാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ട്വിറ്ററില്‍ സിനിമയുടെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ചുകൊണ്ട് കങ്കണ റണാവത്താണ് ഗാനം പുറത്തിറങ്ങിയ വിവരം പങ്കുവച്ചിരിക്കുന്നത്. 'ടിക്കു വെഡ്‌സ് ഷേരു'വിലെ ആദ്യ ഗാനത്തിന്‍റെ ഓഡിയോ പുറത്തിറങ്ങി.' - ഇപ്രകാരമാണ് കങ്കണ കുറിച്ചത്.

ചിത്രത്തിലെ 'തും സേ മിൽക്കെ' ഗാനത്തിന്‍റെ വീഡിയോ ജൂൺ 19ന് പുറത്തിറങ്ങും. ഇക്കാര്യവും കങ്കണ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. കങ്കണ റണാവത്താണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സായ് കബീർ ശ്രീവാസ്‌തവ് ആണ് 'ടിക്കു വെഡ്‌സ് ഷേരു'വിന്‍റെ സംവിധാനം. ജൂൺ 23 മുതൽ ചിത്രം 'ആമസോൺ പ്രൈം' വീഡിയോയിൽ സ്ട്രീമിങിന് ഒരുങ്ങുകയാണ്. അടുത്തിടെയാണ് നിര്‍മാതാക്കള്‍ സിനിമയുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവിട്ടത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭ്യമായത്.

അഭിനേതാവ് ആവാന്‍ കൊതിക്കുന്ന ഒരാള്‍ ജൂനിയർ ആർട്ടിസ്‌റ്റിനെ വിവാഹം കഴിക്കുകയും തങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനായുള്ള അവരുടെ സ്വപ്‌ന നഗരമായ മുംബൈയിലേയ്‌ക്കുള്ള ദമ്പതിമാരുടെ ഭ്രാന്തമായ യാത്രയും അവരുടെ ജീവിതത്തിലെ ഉയർച്ച താഴ്‌ചകളുമാണ് ട്രെയിലറില്‍ കാണാനാവുക.

'തും സേ മിൽക്കെ' എന്ന സിനിമയോട് യെസ് പറയാൻ പ്രേരിപ്പിച്ച നിമിഷത്തെ കുറിച്ച് നവാസുദ്ദീന്‍ സിദ്ദിഖി പ്രതികരിച്ചു. 'ഒരു കോമഡി ഡ്രാമയാണ് 'ടിക്കു വെഡ്‌സ് ഷേരു'. അതുല്യമായ ഒരു പ്രണയകഥയിലൂടെ കടന്നുപോകുന്ന ആളുകളുടെ യഥാർഥ ജീവിത പോരാട്ടങ്ങളുടെ ഘടകങ്ങൾ നെയ്തെടുക്കുകയാണ് ഈ ചിത്രം. ഒരേ സ്വപ്‌നം കാണുന്ന എന്നാല്‍, വളരെ വ്യത്യസ്‌മായ വ്യക്തിത്വങ്ങള്‍ ഉള്ളവരാണ് 'ടിക്കുവും ഷേരുവും'.

'വിനോദ മേഖലയില്‍ വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്ന ഷേരു, ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. പ്രിയപ്പെട്ട ഒരു കഥാപാത്രമായി ഷേരു വേറിട്ടു നില്‍ക്കുന്നു. ഇത് എന്നെ ആവേശം കൊള്ളിച്ചു'. - നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.

തന്‍റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചുള്ള ആവേശം പങ്കുവച്ച് അവ്‌നീത് കൗറും രംഗത്തെത്തി. ആദ്യ സിനിമയിൽ കങ്കണയ്ക്കും നവാസുദ്ദീനും ഒപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് അവ്നീത് കൗര്‍. 'ഞാൻ ഏതാനും ടിവി ഷോകളില്‍ പങ്കെടുത്തിട്ടിണ്ട്. ഡിജിറ്റല്‍ സ്‌പെയ്‌സും എക്‌സ്‌പ്ലോര്‍ ചെയ്‌തിട്ടുണ്ട്. എന്നാല്‍ 'ടിക്കു വെഡ്‌സ് ഷേരു' എന്‍റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. നടി എന്ന നിലയിൽ ഇത് എന്‍റെ ആദ്യത്തെ ബോളിവുഡ് ഫീച്ചര്‍ ഫിലിം മാത്രമല്ല. കങ്കണ മാം, നവാസുദ്ദീൻ സാർ തുടങ്ങി പ്രമുഖർക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഒരു അവസരം കൂടിയാണ് എനിക്ക് ലഭിച്ചത്.'

'ഒരു നടിയെന്ന നിലയിൽ നവാസുദ്ദീൻ സാറിനൊപ്പം പ്രവർത്തിക്കുന്നത് സമ്പന്നമായ ഒരു അനുഭവമാണ്. ഞാൻ അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഞങ്ങളുടെ പെയറിങ് അസാധാരണമാകാം. പക്ഷേ ടിക്കുവും ഷേരുവും തമ്മിലുള്ള വളരെ മനോഹരമായ ബന്ധം പ്രേക്ഷകർ കാണും. അവരുടെ പ്രണയത്തിന്‍റേയും അഭിലാഷങ്ങളുടേയും പര്യവേക്ഷണമാണ് ഈ ചിത്രം.' - അവ്‌നീത് കൗര്‍ പറഞ്ഞു.

Also Read: ടിക്കു വെഡ്‌സ്‌ ഷേരു : 21 കാരിക്കൊപ്പം നവാസുദ്ദീന്‍റെ ചുംബന രംഗം ; പ്രതിഷേധവുമായി ഒരു വിഭാഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.