മുംബൈ : ഓപ്പറേഷൻ സമുദ്ര സേതു IIൻ്റെ ഭാഗമായി ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി (എൽഎംഒ) ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് ത്രികാന്ത് മുംബൈയിലെത്തി. 20 മെട്രിക് ടൺ വീതമുള്ള രണ്ട് കണ്ടെയ്‌നറുകളാണ് മുംബൈയിൽ എത്തിയത്.
Read more: വിദേശത്ത് നിന്ന് ഓക്സിജൻ എത്തിക്കാൻ യുദ്ധക്കപ്പലുമായി നാവികസേനയും
കൊവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാവിക സേന ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ സമുദ്ര സേതു. മുംബൈ, വിശാഖപട്ടണം, കൊച്ചി നാവിക സേനാ കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ദൗത്യത്തിൻ്റെ ഭാഗമായി കുവൈറ്റ്, ബഹ്‌റിൻ എന്നിവിടങ്ങളിൽ നിന്നും ഓക്‌സിജൻ എത്തിച്ചിട്ടുണ്ട്.
-
Op #SamudraSetu_II#INSTrikand returned Mumbai this morning with 40 MT #LiquidMedicalOxygen from Qatar.#IndianNavy assets remain deployed on multiple missions in support of nation's fight against #COVID19, SAR for #cyclonetaukate & in readiness for #CycloneYaas.#हरकामदेशकेनाम pic.twitter.com/SE2euY55Cu
— SpokespersonNavy (@indiannavy) May 23, 2021 " class="align-text-top noRightClick twitterSection" data="
">Op #SamudraSetu_II#INSTrikand returned Mumbai this morning with 40 MT #LiquidMedicalOxygen from Qatar.#IndianNavy assets remain deployed on multiple missions in support of nation's fight against #COVID19, SAR for #cyclonetaukate & in readiness for #CycloneYaas.#हरकामदेशकेनाम pic.twitter.com/SE2euY55Cu
— SpokespersonNavy (@indiannavy) May 23, 2021Op #SamudraSetu_II#INSTrikand returned Mumbai this morning with 40 MT #LiquidMedicalOxygen from Qatar.#IndianNavy assets remain deployed on multiple missions in support of nation's fight against #COVID19, SAR for #cyclonetaukate & in readiness for #CycloneYaas.#हरकामदेशकेनाम pic.twitter.com/SE2euY55Cu
— SpokespersonNavy (@indiannavy) May 23, 2021
പേർഷ്യൻ ഗൾഫിലും തെക്കുകിഴക്കൻ ഏഷ്യയിലും ഉൾപ്പെടുന്ന സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്ന് ദ്രാവക മെഡിക്കൽ ഓക്‌സിജനും അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും കയറ്റി അയയ്ക്കുന്നതിനായി മുംബൈ, വിശാഖപട്ടണം, കൊച്ചി എന്നിവിടങ്ങളിലെ മൂന്ന് നാവിക കമാൻഡുകളിൽ നിന്നുള്ള കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്.