ഛണ്ഡിഗഡ്: കാർഷിക സമരങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ധു. സമരത്തിനെതിരെയുള്ള കേന്ദ്രത്തിന്റെ നടപടികൾ കരിനിയമമാണെന്ന് സിദ്ദു ആരോപിച്ചു. കർഷകരെ അടിച്ചമർത്തുന്ന രീതി ശരിയല്ലെന്നും സിദ്ദു ട്വീറ്റ് ചെയ്തു.
കാർഷിക സമരത്തിനെതിരെ കേന്ദ്രത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് നിരവധി നേതാക്കളാണ് നേരത്തെ രംഗത്തെത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കൾക്ക് കാർഷിക മേഖല പൂർണാമായി കൈമാറുന്നതിനാണ് കാർഷിക നിയമം രൂപകൽപ്പന ചെയ്തതെന്ന് തിങ്കളാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.