ETV Bharat / bharat

പഞ്ചാബ് സർക്കാർ കാർഷിക നിയമങ്ങൾക്കെതിരെ നിയമനിർമാണം നടത്തണമെന്ന് നവജോത് സിംഗ് സിദ്ധു

ജനങ്ങൾ തങ്ങൾക്ക് നൽകിയ ജനാധിപത്യശക്തി നിയമനിർമാണത്തിനുള്ള അധികാരമാണ്. നമ്മുടെ കർഷകരെ സംരക്ഷിക്കാൻ ഈ അധികാരം ഉപയോഗിക്കാമെന്നും നവജോത് സിംഗ് സിദ്ധു പറഞ്ഞു

Navjot Singh Sidhu  Farmers protest  കാർഷിക നിയമങ്ങൾ  നവജോത് സിംഗ് സിദ്ധു  പഞ്ചാബ് സർക്കാർ  കോൺഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധു
പഞ്ചാബ് സർക്കാർ കാർഷിക നിയമങ്ങൾക്കെതിരെ നിയമനിർമാണം നടത്തണമെന്ന് നവജോത് സിംഗ് സിദ്ധു
author img

By

Published : Mar 1, 2021, 10:45 PM IST

ചണ്ഡിഗഡ്: കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമം കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധു പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ് ഗവർണറിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നത് അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ തങ്ങൾക്ക് നൽകിയ ജനാധിപത്യശക്തി നിയമനിർമാണത്തിനുള്ള അധികാരമാണ്. നമ്മുടെ കർഷകരെ സംരക്ഷിക്കാൻ ഈ അധികാരം ഉപയോഗിക്കാമെന്നും നവജോത് സിംഗ് സിദ്ധു പറഞ്ഞു.

അതേസമയം രാജ്യത്തെ കാർഷികവൃത്തിയെ നശിപ്പിച്ച് നരേന്ദ്ര മോദിയുടെ സുഹൃത്തുക്കൾക്ക് നൽകാനാണ് കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ രൂപകൽപ്പന ചെയ്തതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ കഴിഞ്ഞ വർഷം നവംബർ മുതൽ ദേശീയ തലസ്ഥാനത്തിന്‍റെ വിവിധ അതിർത്തികളിൽ പ്രതിഷേധം തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.