മുംബൈ: കൊവിഡ് പശ്ചാത്തലത്തിലും നവി മുംബൈയിലെ 70 ശതമാനം മോഷണക്കേസുകള്‍ തീര്‍പ്പാക്കി. 70 ശതമാനം മാല മോഷണക്കേസുകളിൽ 45 ശതമാനവും തീര്‍പ്പാക്കാന്‍ നവി മുംബൈ പൊലീസിന് കഴിഞ്ഞതായി കമ്മിഷണർ ബിപിൻ കുമാർ സിംഗ് അറിയിച്ചു. കൊവിഡ് പ്രതിസന്ധിക്കിടെയും ഉദ്യോഗസ്ഥരുടെ അഭാവത്തിനിടയിലുമാണ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 35 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്‌ടിക്കപ്പെട്ട സാധനങ്ങൾ 31 ഉടമകൾക്ക് തിരികെ നൽകി. 3.75 കോടി രൂപയുടെ സാധനങ്ങൾ പൊലീസ് കണ്ടെത്തി. കൊവിഡ് ബാധിച്ച് നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് നവി മുംബൈയിൽ മരിച്ചത്. 1,200 ഉദ്യോഗസ്ഥർക്കാണിവിടെ രോഗം ബാധിച്ചത്.
70 ശതമാനം കുറ്റകൃത്യങ്ങൾക്ക് പരിഹാരം കണ്ടെത്തി നവി മുംബൈ പൊലീസ് - mumbai crime
35 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്‌ടിക്കപ്പെട്ട സാധനങ്ങൾ 31 ഉടമകൾക്ക് പൊലീസ് തിരികെ നൽകി. 3.75 കോടി രൂപയുടെ സാധനങ്ങൾ പൊലീസ് കണ്ടെത്തി