ETV Bharat / bharat

ഷൂട്ടര്‍ പ്രിയ തിവാരിയുടെ വസതിയില്‍ കവര്‍ച്ച; പിസ്റ്റളും പണവും മോഷണം പോയതായി പരാതി

ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പ്രിയ തിവാരിയുടെ വൃന്ദാവനം കോളനിയിലെ വീട്ടില്‍ കവര്‍ച്ച നടന്നത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകുമോയെന്ന ആശങ്കയില്‍ താരം

author img

By

Published : Jun 3, 2023, 9:06 PM IST

National Shooter Priya Tiwaris pistol stolen  pistol stolen  National Shooter Priya Tiwari  ഷൂട്ടര്‍ പ്രിയ തിവാരി  പ്രിയ തിവാരിയുടെ വസതിയില്‍ കവര്‍ച്ച  പിസ്റ്റളും പണവും മോഷണം പോയതായി പരാതി  എയര്‍ പിസ്റ്റളും ലാപ്‌ടോപ്പും  വൃന്ദാവനം കോളനി
ഷൂട്ടര്‍ പ്രിയ തിവാരിയുടെ വസതിയില്‍ കവര്‍ച്ച

ലഖ്‌നൗ: നാഷണല്‍ ഷൂട്ടര്‍ പ്രിയ തിവാരിയുടെ വീട്ടില്‍ കവര്‍ച്ച. എയര്‍ പിസ്റ്റളും ലാപ്‌ടോപ്പും രണ്ടര ലക്ഷം രൂപയും മോഷണം പോയതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്‌ചയാണ് ഉത്തര്‍ പ്രദേശിലെ വൃന്ദാവന്‍ കോളനിയിലെ വീട്ടില്‍ മോഷണം നടന്നത്. വീടിന്‍റെ ഒന്നാം നിലയിലെ പ്രിയ തിവാരിയുടെ മുറിയില്‍ നിന്നാണ് പിസ്റ്റളും പണവും മോഷ്‌ടാക്കള്‍ കവര്‍ന്നത്. വീടിന്‍റെ താഴത്തെ നിലയില്‍ വീട്ടുകാര്‍ ഉറങ്ങി കിടക്കുമ്പോഴാണ് ടെറസിലൂടെ എത്തിയ മോഷ്‌ടാക്കള്‍ കവര്‍ച്ച നടത്തിയത്.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനിരിക്കെയാണ് വീട്ടില്‍ നിന്ന് പിസ്റ്റള്‍ മോഷണം പോയത്. പിസ്റ്റള്‍ മോഷണം പോയ സാഹചര്യത്തില്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രിയ തിവാരിക്ക് പങ്കെടുക്കാനാകുമോയെന്ന ആശങ്കയിലാണ് കുടുംബം. സംഭവത്തെ തുടര്‍ന്ന് പിസ്റ്റള്‍ മോഷണം പോയ വിവരം സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും മോഷണം പോയ പിസ്റ്റളിന് പകരം പ്രിയയ്‌ക്ക് മറ്റൊരാളുടെ പിസ്റ്റള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും കുടുംബം സംഘാടകരോട് അഭ്യാര്‍ഥിച്ചിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ലഖ്‌നൗവിലെ പിജിഐ പൊലീസ്. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുമെന്നും മോഷ്‌ടാക്കളെ ഉടന്‍ കണ്ടെത്തി അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥനായ റാണ രാകേഷ് കുമാര്‍ സിങ് പറഞ്ഞു.

മോഷണം തുടര്‍ക്കഥയാകുന്നു: സംസ്ഥാനത്തിന് അകത്തും പുറത്തും മോഷണവും തട്ടിപ്പ് കേസുകളും അധികരിച്ച് കൊണ്ടിരിക്കുകയാണ്. ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് തമിഴ്‌നാട്ടില്‍ നിന്ന് ഇത്തരമൊരു വാര്‍ത്ത പുറത്ത് വന്നത്. തമിഴ്‌നാട്ടില്‍ കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരിയുടെ മാല കവരാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു.

സ്വിഗ്ഗി ജീവനക്കാരന്‍ അടക്കം രണ്ട് പേരാണ് അറസ്റ്റിലായത്. ബീലമേട് ഹാറ്റ്‌കോ കോളനി സ്വദേശിനിയായ കൗസല്യയുടെ മാലയാണ് സംഘം കവരാന്‍ ശ്രമിച്ചത്. ഒറ്റക്ക് റോഡിലൂടെ നടന്ന് പോകുന്നതിനിടെ കാറിലെത്തിയ സംഘം കൗസല്യയുടെ അരികില്‍ കാര്‍ നിര്‍ത്തുകയും മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. സംഭവം മനസിലാക്കിയ കൗസല്യ മാല മുറുക്കെ പിടിച്ചു.

ഇതോടെ സംഘത്തിന്‍റെ ശ്രമം വിഫലമായി. സംഘം മാല പറിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൗസല്യ നിലത്ത് വീണു. സംഭവത്തെ തുടര്‍ന്ന് കൗസല്യ സിങ്കനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ റോഡിലെ സിസിടിവി അടക്കം ശേഖരിച്ച് പരിശോധന നടത്തിയപ്പോഴാണ് പ്രതികളെ പിടികൂടാനായത്.

മധ്യപ്രദേശില്‍ കവര്‍ച്ച ശ്രമം: ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് മധ്യപ്രദേശിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച ശ്രമമുണ്ടായത്. തോക്കുമായി ഓഫിസിലെത്തിയ നാലംഗ സംഘം ജീവനക്കാരെ ഭയപ്പെടുത്തി പണവും സ്വര്‍ണവുമെല്ലാം കവരാന്‍ ശ്രമിച്ചെങ്കിലും സമയോചിതമായ ഇടപെടല്‍ വന്‍ കവര്‍ച്ച ഒഴിവാക്കാനായി. ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി സംഘം എത്തിയതോടെ ജീവനക്കാര്‍ ഓഫിസിലെ അപായ അലാറം മുഴക്കി.

ഇതോടെ നാലംഗ സംഘം ഓഫിസില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.