ന്യൂഡല്‍ഹി: അറുപത്തിയൊമ്പതാമത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങളില്‍ (National Film award ) മികച്ച സംവിധായകനുള്ള പുരസ്‌കാരം നിഖില്‍ മഹാജന് (Nikhil Mahajan). മറാത്തി ചിത്രമായ 'ഗോദാവരി'യ്‌ക്കാണ് അവാര്‍ഡ് ലഭിച്ചത്.
നിഖില്‍ മഹാജന്‍റെ ഗോദാവരി (Nikhil Mahajan's Godavari): നിഖില്‍ മഹാജന്‍ (Nikhil Mahajan's Godavari) ദേശീയ ചലചിത്ര പുരസ്‌കാരത്തിന് (National Film Award) അര്‍ഹനായ ചിത്രം ഗോദാവരി (Godavari) ഏറെ ജനശ്രദ്ധ നേടിയിരുന്നു. ബ്ലൂ ഡ്രോപ്പ്‌സ് ഫിലിംസിന്‍റെ (Blue Drops Film) ബാനറില്‍ ജിതേന്ദ്ര ജോഷി (Jithendra Joshi) നിര്‍മിച്ച ചിത്രം 2022 നവംബര്‍ 11നാണ് തിയേറ്ററുകളിലെത്തിയത്. നാസിക്കിലെ (Nashik) ഗോദാവരി പുഴയുടെ (Godavari River) തീരത്ത് കഴിയുന്ന ഒരു സാധാരണ കുടുംബത്തിന്‍റെ ജീവിത കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
മറ്റ് ദേശീയ ചലചിത്ര പുരസ്‌കാര ജേതാക്കള്‍ (National Film Award Winners): ഇന്ന് (ഓഗസ്റ്റ് 24) വൈകിട്ട് അഞ്ച് മണിയോടെയാണ് 69-ാമത് ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ആര്‍ മാധവന്‍ മുഖ്യ കഥാപാത്രമായെത്തിയ റോക്കട്രി ദ തമ്പി ഇഫക്‌ടാണ്. ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത് ആര്‍ മാധവന്‍ തന്നെയാണ്. ഐഎസ്‌ആര്‍ഒ (ISRO) മുന്‍ ശാസ്‌ത്രജ്ഞന്‍റെ ജീവിത കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ആര്‍ മാധവന്‍ (R Madhavan) കേന്ദ്ര കഥാപാത്രമായ ചിത്രം നിര്‍മിച്ചിരിക്കുന്നത് സരിത മാധവന്‍, വര്‍ഗീസ് മൂളന്‍, വിജയ് മൂളന്‍ എന്നിവരാണ് ചേര്‍ന്നാണ്.
മികച്ച നടനായി അല്ലു അര്‍ജുന്‍ (Best Actor Allu Arjun): ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ ചിലചിത്ര പുരസ്‌കാരം സ്വന്തമായത് തെലുഗു നടന്‍ അല്ലു അര്‍ജുനാണ് (Allu Arjun). പുഷ്‌പ (Pushpa) എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം സ്വന്തമാക്കാനായത്. താരത്തിന് ലഭിക്കുന്ന ആദ്യ ദേശീയ പുരസ്‌കാരം കൂടിയാണിത്. സുകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ഏഴ് ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
മികച്ച നടിമാരായി ആലിയയും കൃതിയും (Best Actress Alia and Kriti): മികച്ച നടനുള്ള പുരസ്‌കാരം അല്ലു അര്‍ജുന്‍ (Allu arjun) സ്വന്തമാക്കിയപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ട് പേര്‍ക്കാണ് ലഭിച്ചത്. ഗംഗുഭായ് കത്യാവാടി എന്ന ചിത്രത്തിലൂടെ ആലിയ ഭട്ട് (Alia Bhatt) പുരസ്‌കാര ജേതാവായപ്പോള്‍ മിമിയിലെ തകര്‍പ്പന്‍ പ്രകടനമാണ് കൃതി സനോണിന് (Kriti Sanon) പുരസ്‌കാരം നേടി കൊടുത്തത്.