ETV Bharat / bharat

ഇടപെട്ട് ദേശീയ വനിത കമ്മിഷൻ, സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവിലെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് രേഖ ശര്‍മ

എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്‍ പ്രതിയായ പീഡന പരാതിയിലാണ് കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്രമായ നിരീക്ഷണം. യുവതിയുടെ വസ്ത്രധാരണം ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതായിരുന്നു എന്നാണ് കോടതി പറഞ്ഞത്. ഇതിനെതിരെ ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രതികരിച്ചു

author img

By

Published : Aug 18, 2022, 9:21 AM IST

National Commission for Women against Kozhikode sessions court  National Commission for Women  Kozhikode sessions court  പീഡന കേസില്‍ കോടതി നിരീക്ഷണം അപലപനീയമെന്ന് ദേശീയ വനിത കമ്മിഷന്‍  യുവതിയുടെ വസ്ത്രധാരണം പ്രകോപന പരം  ദേശീയ വനിത കമ്മിഷന്‍  സിവിക് ചന്ദ്രന്‍  കോഴിക്കോട് സെഷൻസ് കോടതി
യുവതിയുടെ വസ്ത്രധാരണം പ്രകോപന പരം, പീഡന കേസില്‍ കോടതി നിരീക്ഷണം അപലപനീയമെന്ന് ദേശീയ വനിത കമ്മിഷന്‍

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച് കോഴിക്കോട് സെഷൻസ് കോടതിയുടെ നിരീക്ഷണങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ദേശീയ വനിത കമ്മിഷന്‍. ഇത്തരമൊരു ഉത്തരവിന്‍റെ അനന്തര ഫലങ്ങള്‍ കോടതി അവഗണിച്ചതായും ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ ട്വിറ്ററില്‍ കുറിച്ചു. എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ യുവതി നല്‍കിയ പീഡന പരാതിയിലാണ് കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്രമായ ഉത്തരവ്.

  • The observations of the Kozhikode sessions court regarding a complainant's clothes, while granting bail in a sexual harassment case are extremely unfortunate and @ncwIndia strongly condemns it. The court has overlooked the far reaching consequences of such an order. https://t.co/oDuQpBFAjl

    — Rekha Sharma (@sharmarekha) August 17, 2022 " class="align-text-top noRightClick twitterSection" data=" ">

യുവതിയുടെ വസ്ത്രധാരണം ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതായിരുന്നു എന്നാണ് കോടതിയുടെ നിരീക്ഷണം. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച വിധി പകർപ്പിലാണ് ജഡ്‌ജി എസ് കൃഷ്‌ണകുമാർ വിചിത്ര വിധി പ്രസ്‌താവിച്ചത്. യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ 354 എ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതി ഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.

Also Read പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരം, സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവില്‍ വിവാദ പരാമര്‍ശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.