ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലായ വിഷയങ്ങളില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''കർഷകർക്കുവേണ്ടിയാണ് മൂന്ന് നിയമങ്ങൾ കൊണ്ടുവന്നതെങ്കിലും രാജ്യ താത്‌പര്യം മുന്‍നിര്‍ത്തി പിന്‍വലിച്ചു''. താന്‍ കർഷകരുടെ ഹൃദയം കീഴടക്കാനുള്ള യാത്രയിലാണെന്നും മോദി ബുധനാഴ്ച വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
-
#WATCH | "We start classification on caste basis during tickets distribution & discuss what vote percent would be given by which community. We should change it. Want to go ahead with 'sabka saath, sabka vikas' mantra. Unity imp to take nation forward," PM on polarisation in polls pic.twitter.com/V5NpWCu9hz
— ANI (@ANI) February 9, 2022 " class="align-text-top noRightClick twitterSection" data="
">#WATCH | "We start classification on caste basis during tickets distribution & discuss what vote percent would be given by which community. We should change it. Want to go ahead with 'sabka saath, sabka vikas' mantra. Unity imp to take nation forward," PM on polarisation in polls pic.twitter.com/V5NpWCu9hz
— ANI (@ANI) February 9, 2022#WATCH | "We start classification on caste basis during tickets distribution & discuss what vote percent would be given by which community. We should change it. Want to go ahead with 'sabka saath, sabka vikas' mantra. Unity imp to take nation forward," PM on polarisation in polls pic.twitter.com/V5NpWCu9hz
— ANI (@ANI) February 9, 2022
'കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ ഇപ്പോള്‍ വിശദീകരണമില്ല'
കർഷകരുടെ വേദന മനസിലാക്കുന്നു. അവരുടെ ഹൃദയം കീഴടക്കാൻ താൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. കർഷകർക്കുവേണ്ടിയാണ് മൂന്ന് നിയമങ്ങൾ കൊണ്ടുവന്നതെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. രാജ്യതാൽപ്പര്യം കണക്കിലെടുത്ത് പിൻവലിച്ച സംഭവം ഇപ്പോള്‍ വിശദീകരിക്കേണ്ടതില്ലെന്ന് താന്‍ കരുതുന്നു.
ഈ നടപടികൾ ആവശ്യമായിരുന്നുവെന്ന് ഭാവി സംഭവങ്ങൾ വ്യക്തമാക്കും. താൻ എല്ലായ്‌പ്പോഴും കർഷകരുടെ പ്രയോജനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. അവർ എല്ലായ്‌പ്പോഴും തന്നെ പിന്തുണച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള കർഷകരുടെ ഹൃദയം താന്‍ കീഴടക്കിയെന്നും എ.എന്‍.ഐ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
'സംവാദം ജനപ്രതിനിധികളുടെ കടമ'
"ജനാധിപത്യത്തിൽ, രാജ്യത്തെ ജനങ്ങളുമായി സംവാദത്തിൽ ഏർപ്പെടുക എന്നത് ജനപ്രതിനിധികളുടെ പ്രാഥമിക കടമയാണ്. ഞങ്ങളുടെ സർക്കാർ എല്ലായ്‌പ്പോഴും ഈ ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്, അവ തടയുന്നതിന് ഞങ്ങൾ അനുകൂലമല്ല". കാർഷിക ബില്‍ വിഷയത്തില്‍ കർഷകരുമായി സംവാദത്തിന് സർക്കാർ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
ALSO READ: സിബിഎസ്‌ഇ പത്ത്, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ 26 മുതൽ ; പരീക്ഷകൾ ഓഫ്‌ലൈൻ രീതിയിൽ
"ഒരു വിഷയത്തിലും ചർച്ചകൾ അവസാനിക്കരുത്. ജനങ്ങൾ എന്‍റെ അഭിപ്രായവും എന്‍റെ സർക്കാരിന്‍റെ അഭിപ്രായവും കേൾക്കണമെന്നും ചർച്ചകൾ എപ്പോഴും തുടരണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ബജറ്റ് തയ്യാറാക്കും മുന്‍പ് ഞങ്ങൾ ഒരു ചർച്ച നടത്തുന്നത് പോലെ. ലോകത്ത് 'ഗ്യാൻ ബാബു'മാരും രാഷ്ട്രീയക്കാരും ഉള്ളതുകൊണ്ടുതന്നെ എല്ലാ അറിവിലും ഞങ്ങൾ വിശ്വസിക്കുന്നു''. മോദി വ്യക്തമാക്കി.