നാനിയും Nani മൃണാള്‍ ഠാക്കൂറും Mrunal Thakur ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ ഫസ്‌റ്റ് ലുക്കും ടീസറും നാളെ (ജൂലൈ 13ന്) റിലീസ് ചെയ്യും. ഇതാദ്യമായാണ് മൃണാളും നാനിയും ഒന്നിച്ചെത്തുന്നത്. നവാഗതനായ ശൗര്യവ് Shouryuv ആണ് സിനിമയുടെ സംവിധാനം.
ഒരു മുഴുനീള ഫാമിലി എന്‍റര്‍ടെയിനര്‍ ആയാണ് ചിത്രം പ്രേക്ഷകരുടെ മുമ്പില്‍ എത്തുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നാനിയുടെ കരിയറിലെ 30-ാമത്തെ ചിത്രം കൂടിയാണ്. ഇതുവരെ കാണാത്ത വ്യത്യസ്‌ത ഗെറ്റപ്പിലാകും ചിത്രത്തില്‍ നാനി പ്രത്യക്ഷപ്പെടുന്നത്.
നാനിയും മൃണാൾ ഠാക്കൂറും വ്യത്യസ്‌തമായ രീതിയിലാണ് അനൗൻസ്‌മെന്‍റ് ഡേറ്റ് പുറത്തുവിട്ടത്. പാരാഗ്ലൈഡിംഗ് ചെയ്യുന്നതിനിടയിലാണ് നാനി സിനിമയുടെ അനൗണ്‍സ്‌മെന്‍റ് തീയതി പങ്കുവച്ചത്.
അതേസമയം ഒരു കപ്പൽ യാത്രയ്ക്കിടെയാണ് മൃണാൾ ഠാക്കൂര്‍ സിനിമയുടെ അനൗണ്‍സ്‌മെന്‍റ് ഡേറ്റ് പങ്കുവച്ചത്. 'ഒഴുകുന്ന കടലിനെ പോലെ... സ്നേഹം ഞങ്ങളിലേക്ക് എത്തുന്നു' എന്ന ക്യാപ്‌ഷനോടുകൂടിയായിരുന്നു മൃണാൾ ഠാക്കൂര്‍ വീഡിയോ പങ്കിട്ടത്.
Also Read: 'പ്രേക്ഷകരുടെ സ്‌പന്ദനം എസ് എസ് രാജമൗലിയെക്കാൾ നന്നായി മറ്റാർക്കും മനസിലാകില്ല': നാനി
ഈ ചിത്രത്തിനായി താരങ്ങള്‍ നിരവധി റിസ്‌കുകള്‍ എടുത്തിട്ടുണ്ടെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. ക്രിസ്‌മസ് റിലീസായി Christmas release ഡിസംബർ 21ന് 'നാനി 30' Nani 30, തിയേറ്ററുകളില്‍ എത്തുമെന്നും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു നാനി എന്‍റര്‍ടെയിനര്‍ ആയാണ് ചിത്രം ക്രിസ്‌മസ് അവധി കാലത്ത് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.
വൈര എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഡി ടീഗലയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. പരിചയ സമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യന്‍മാരും സിനിമയുടെ ഭാഗമാകുന്നുണ്ട്. സാനു ജോണ്‍ വർഗീസ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുക. മോഹന്‍ലാല്‍ Mohanlal - പൃഥ്വിരാജ് Prithviraj കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'ലൂസിഫറി'ന് Lucifer വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചതും സാനു ജോണ്‍ വര്‍ഗീസ് ആയിരുന്നു.
പ്രണവ് മോഹന്‍ലാല്‍ Pranav Mohanlal - വിനീത് ശ്രീനിവാസന്‍ Vineeth Sreenivasan കൂട്ടുകെട്ടിലൊരുങ്ങിയ 'ഹൃദയം' Hridayam എന്ന ചിത്രത്തിലൂടെ തിളങ്ങിയ ഹിഷാം അബ്‌ദുൽ വഹാബ് Hesham Abdul Wahab ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. 'ഹൃദയ'ത്തിലൂടെ ഹിഷാം അബ്‌ദുൽ വഹാബ് സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കേറിയ സംഗീത സംവിധായകനായി മാറുകയായിരുന്നു. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' The Great Indian Kitchen, 'വൈറസ്' Virus എന്നീ സിനിമകള്‍ക്ക് വേണ്ടിയും ഹിഷാം അബ്‌ദുല്‍ വഹാബ് സംഗീതം ഒരുക്കിയിരുന്നു.
പ്രവീണ്‍ ആന്‍റണി എഡിറ്റിംഗും നിര്‍വഹിക്കുന്നു. ജോതിഷ് ശങ്കര്‍ ആണ് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - ഇവിവി സതീഷ്, പ്രൊഡക്ഷൻ ഡിസൈനർ - അവിനാഷ് കൊല്ല, പിആർഒ - ശബരി.
Also Read: മൃണാള്‍ ഠാക്കൂര്‍ ഇനി സൂര്യയ്‌ക്കൊപ്പം ; തെന്നിന്ത്യയില്‍ അരങ്ങേറ്റത്തിനൊരുങ്ങി താരം
'സൂപ്പര്‍ 30' Super 30, 'തൂഫാന്‍' Toofan, 'ജഴ്‌സി' Jersey തുടങ്ങി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ Dulquer Salmaan നായകനായെത്തിയ 'സീതാരാമ'ത്തിലൂടെയാണ് Sita Ramam മൃണാള്‍ ഠാക്കൂര്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്.