ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ നിയമങ്ങളെയും പദ്ധതികളെയും പ്രശംസിച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ. ബി.ജെ.പി പരിശീലന വകുപ്പ് സംഘടിപ്പിച്ച വെർച്വൽ ചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിലെ രാമ ക്ഷേത്ര നിർമാണം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയവ മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങളാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എടുത്തുപറഞ്ഞു.
പാർട്ടി നേതൃത്വം നല്‍കുന്ന സർക്കാർ കേന്ദ്രത്തിൽ ഏഴു വർഷം പൂർത്തിയാക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷന്‍റെ പ്രശംസ. ബോഡോ സംഘർഷ പരിഹാരം, കൊവിഡ് പ്രതിരോധം തുടങ്ങിയവയെക്കുറിച്ചും നദ്ദ പരാമര്‍ശിച്ചു. പാർട്ടി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ക്യാബിനറ്റ് മന്ത്രിമാരും ബി.ജെ.പിയുടെ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
ALSO READ: ഉത്തരാഖണ്ഡില്‍ ലോക്ക്ഡൗൺ ജൂൺ 29 വരെ നീട്ടി