മുംബൈ: എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന്‍ നിയമിതനായി. ടാറ്റ സണ്‍സ് ചെയര്‍മാനാണ് അദ്ദേഹം. എയര്‍ ഇന്ത്യയുടെ മാനേജ്മെന്‍റ് നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ടാറ്റഗ്രൂപ്പിന് നല്‍കി രണ്ട് മാസത്തോളമാകുന്ന വേളയിലാണ് എന്‍ ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യയുടെ ചെയര്‍മാനാകുന്നത്.
2017ലാണ് ടാറ്റ സണ്‍സ് ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന്‍ നിയമിതനാകുന്നത്. കഴിഞ്ഞമാസം അദ്ദേഹത്തിന്‍റെ ചെയര്‍മാന്‍ പദവി അഞ്ച് വര്‍ഷം കൂടി നീട്ടിയിരുന്നു. കഴിഞ്ഞ മാസം തുര്‍ക്കിഷ് എയര്‍ലൈന്‍സ് മുന്‍ ചെയര്‍മാന്‍ ഇല്‍ക്കര്‍ ഐസിയെ എയര്‍ഇന്ത്യയുടെ സി.ഇ.ഒയും എംഡിയുമായി നിയമിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്‍റെ നിയമനത്തെ തെറ്റായി വ്യാഖ്യാനിക്കുന്നെന്ന് പറഞ്ഞ് അദ്ദേഹം പദവി ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. കഴിഞ്ഞ ജനുവരി 27നാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എയര്‍ഇന്ത്യയുടെ മാനേജ്‌മെന്‍റ് ടാറ്റഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
ALSO READ: ഡി.സി.പിയുടെ വാഹനത്തിലിടിച്ച് കാര്‍ നിര്‍ത്താതെ പോയി ; പേടിഎം സി.ഇ.ഒ അറസ്റ്റില്‍