ETV Bharat / bharat

Mysore Dasara Festival: മൈസൂരില്‍ ദസറ ഉത്സവത്തിന് കൊടിയേറി; ഇനി പത്ത് നാള്‍ ആഘോഷം - നവരാത്രി

Dasara festival Karnataka : ദസറ ആഘോഷങ്ങളുടെ 414-ാം പതിപ്പിനാണ് മൈസൂരില്‍ തുടക്കമായത്. വിശ്വാസവും ഒപ്പം കലയും സമ്മേളിക്കുന്ന പ്രസിദ്ധമായ ആഘോഷം കാണാനും ആസ്വദിക്കാനുമായി രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി ആളുകള്‍ എത്തും

Countdown for Mysore Dasara festival inauguration  Mysore Dasara Festival  Mysore Dasara festival Started  Mysore Dasara Festival Begins  Dasara festival Karnataka  Nvaratri  മൈസൂരില്‍ ദസറ ഉത്സവത്തിന് കൊടിയേറി  ദസറ  മൈസൂര്‍ ദസറ
Mysore Dasara Festival
author img

By ETV Bharat Kerala Team

Published : Oct 15, 2023, 12:12 PM IST

മൈസൂരു : മൈസൂര്‍ ദസറ ഉത്സവത്തിന് തുടക്കമായി (Mysore Dasara Festival). ഇന്ന് രാവിലെ 10.15നും 10.30നും ഇടയില്‍ ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്‌പങ്ങള്‍ അര്‍പ്പിച്ചാണ് മൈസൂരിലെ ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. കന്നഡ സംഗീത സംവിധായകന്‍ ഹംസലേഖയാണ് ദസറ ഉത്സവത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. ഉദ്‌ഘാടന ചടങ്ങില്‍ ഉത്സവ മൂര്‍ത്തിയായ ചാമുണ്ഡേശ്വരി ദേവിയെ വെള്ളി പല്ലക്കില്‍ പ്രതിഷ്‌ഠിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരും ചടങ്ങിന്‍റെ ഭാഗമായി.

ചരിത്ര പ്രസിദ്ധമാണ് ദസറ (നവരാത്രി) ആഘോഷം (What is Dasara). ഇതിന്‍റെ 414-ാം പതിപ്പിനാണ് ഇന്ന് കര്‍ണാടകയുടെ സാംസ്‌കാരിക തലസ്ഥാനമായ മൈസൂരില്‍ തുടക്കമായത്. വിശ്വാസത്തിനൊപ്പം കലയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ദസറ ആഘോഷത്തിനുണ്ട്. ദസറ ഉത്സവത്തിന്‍റെ മുന്നോടിയായി മൈസൂര്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളും മൈസൂര്‍ കൊട്ടാരവുമെല്ലാം അലങ്കരിച്ചിട്ടുണ്ട് (Dasara festival Karnataka).

രാജ്യത്തിന് അകത്തും പുറത്തും നിന്ന് ആയിരക്കണക്കിന് ആളുകള്‍ കര്‍ണാടകയുടെ പ്രശസ്‌തമായ ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കാനും കാണാനുമായി എത്താറുണ്ട്. ദസറയുടെ മുഖ്യ ആകര്‍ഷണമാണ് ആനകളെ അണിനിരത്തി കൊണ്ടുള്ള ജംബുസവാരി. ഇത് നടക്കുന്നത് വിജയദശമി നാളിലാണ്. കൂടാതെ പ്രത്യേക പുഷ്‌പ മേളയും ഉണ്ടായിരിക്കും.

ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഇത്തവണ വ്യോമ പ്രദര്‍ശനവും ഒരുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നാളെ (ഒക്‌ടോബര്‍ 16) മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക ചലച്ചിത്ര മേള മറ്റൊരു ആകര്‍ഷണമാണ്. യുവാക്കളുടെ കലാകായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തി നടത്തുന്ന യുവദസറയും പ്രശസ്‌തമാണ്.

ദസറ...ആഘോഷങ്ങളുടെ നവരാത്രങ്ങള്‍ : നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് ദസറ ആഘോഷിക്കുന്നത് (Navaratri). ദശരാത്രികളില്‍ ആഘോഷിക്കുന്ന ഉത്സവം എന്നര്‍ഥം വരുന്നതിനാലാണ് ദസറ എന്ന പേരുവന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പലവിധത്തിലാണ് ദസറ ആഘോഷിക്കുന്നത്. ദസറയുമായി ബന്ധപ്പെട്ട ഐതീഹ്യത്തിലും വ്യത്യാസങ്ങള്‍ ഉണ്ട്.

രാക്ഷസ രാജാവായ രാവണുമേല്‍ ശ്രീരാമന്‍ നേടിയ വിജയം ആഘോഷിക്കുന്നു എന്നതാണ് ദസറയ്‌ക്ക് പിന്നിലെ ഒരു കഥ. അസുര രാജാവായ മഹിഷാസുരനെ ദുര്‍ഗ ദേവി വധിച്ചതിന്‍റെ ആഘോഷമെന്നാണ് ചിലര്‍ ദസറയെ വിശേഷിപ്പിക്കുന്നത്. ചിലര്‍ വിജയദശമി നാളില്‍ ദുര്‍ഗ ദേവിയുടെ വിഗ്രഹം നദിയിലോ മറ്റ് ജലാശയങ്ങളിലോ ഒഴുക്കുന്നു. മറ്റു ചിലര്‍ രാവണന്‍റെയും ഇന്ദ്രജിത്തിന്‍റെയും കുംഭകര്‍ണന്‍റെയും കോലങ്ങള്‍ കത്തിച്ചാണ് ദസറ ആഘോഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.