ചെന്നൈ: പെഗാഗസ് ചാര സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് തന്‍റെ ഫോണും ചോര്‍ത്തിയതായി ആക്ടിവിസ്റ്റ് തിരുമുരുകൻ ഗാന്ധി. പെരിയാര്‍ ഇവി രാമസ്വാമി സ്റ്റഡി സെന്‍ററില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തിരുമുരുകന്‍ ഇക്കാര്യം പറഞ്ഞത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ചോര്‍ത്തുന്നത് തെറ്റാണ്.
കേന്ദ്ര സര്‍ക്കാര്‍ തെറ്റായ രീതിയിലാണ് പെരുമാറുന്നത്. സര്‍ക്കാരുകള്‍ക്ക് മാത്രമാണ് ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ നല്‍കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടിട്ടില്ല. മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിൽ ഏറ്റവും മോശം സ്ഥാനം വഹിക്കുന്ന രാജ്യങ്ങളാണ് ഈ പ്രോസസർ ഉപയോഗിക്കുന്നത്.
also read: പെഗാസസ് ഗൂഢാലോചന: രാജ്യത്തിന്‍റെ വികസനത്തെ തടസപ്പെടുത്താനാവില്ലെന്ന് അമിത് ഷാ
ഇന്ത്യന്‍ സര്‍ക്കാറും ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നു. മൂന്ന് വർഷങ്ങള്‍ക്ക് മുമ്പ് മോദി സർക്കാർ ഈ പ്രോസസറിലൂടെയാണ് റോണ വിൽസൺ എന്ന സാമൂഹിക പ്രവര്‍ത്തകന്‍റെ കമ്പ്യൂട്ടറിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുകയും അദ്ദേഹത്തെ ഉള്‍പ്പെടെ 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതെന്നും തിരുമുരുകൻ കൂട്ടിച്ചേര്‍ത്തു.