ETV Bharat / bharat

"എന്‍റെ ഭർത്താവിനെ 6 പൊലീസുകാർ മർദ്ദിച്ചു കൊന്നതാണ്": ഗൊരഖ്‌പൂരില്‍ കൊല്ലപ്പെട്ട മനിഷ് ഗുപ്‌തയുടെ ഭാര്യ - ഗൊരഖ്‌പൂർ എസ്‌പി വിപിൻ ടാഡ

ഹോട്ടല്‍ മുറിയില്‍ റെയ്‌ഡ് നടത്തിയ ആറ് പൊലീസുകാരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ഗൊരഖ്‌പൂർ എസ്‌പി വിപിൻ ടാഡ പറഞ്ഞു. കൊല്ലപ്പെട്ട മനിഷ് ഗുപ്‌തയുടെ കുടുംബം നഷ്ടപരിഹാരമായി 50 ലക്ഷം രൂപ വേണമെന്നും കേസ് അന്വേഷണം കാണപൂരിലേക്ക് മാറ്റണമെന്നും കുടുംബത്തില്‍ ഒരാൾക്ക് സർക്കാർ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

'My husband was killed by six policemen,' says Kanpur businessman's wife
"എന്‍റെ ഭർത്താവിനെ 6 പൊലീസുകാർ മർദ്ദിച്ചു കൊന്നതാണ്": ഗൊരഖ്‌പൂരില്‍ കൊല്ലപ്പെട്ട മനിഷ് ഗുപ്‌തയുടെ ഭാര്യ
author img

By

Published : Sep 30, 2021, 1:50 PM IST

കാൺപൂർ: ഗൊരഖ്‌പൂരിലെ ഭൂമി കച്ചവടക്കാരൻ മനിഷ് ഗുപ്‌തയുടെ മരണത്തില്‍ ഭാര്യയുടെ ആരോപണങ്ങൾ ശരിവെച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് മുപ്പത്തിഎട്ടുകാരനായ മനിഷ് ഗുപ്‌ത ഗൊരഖ്‌പൂരിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ടത്. ജോലി സംബന്ധമായി സുഹൃത്തിനൊപ്പം ഗൊരഖ്പൂരിലെത്തിയപ്പോഴാണ് മനിഷ് ഗുപ്‌ത കൊല്ലപ്പെടുന്നത്.

പൊലീസ് റെയ്‌ഡിനെ തുടർന്നുണ്ടായ മർദ്ദനത്തില്‍ പരിക്കേറ്റ മനിഷ് ഗുപ്‌ത ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നത്. പൊലീസ് നടത്തിയ റെയ്‌ഡിനെ തുടർന്ന് ആറ് പൊലീസുകാർ മനിഷ് ഗുപ്‌തെയെ മർദ്ദിച്ചു കൊന്നതാണെന്നാണ് അദ്ദേഹത്തിന്‍റെ ഭാര്യ മീനാക്ഷി ഗുപ്‌ത ആരോപിച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മീനാക്ഷി ഗുപ്‌ത പറഞ്ഞു.

ഈ ആരോപണം ശരിവെയ്ക്കുന്നതാണ് പുറത്തുവന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. മനിഷ് ഗുപ്‌തയുടെ മരണ കാരണം മർദ്ദനത്തിലേറ്റ പരിക്കാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശരീരം മുഴുവൻ മർദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൈയുടേയും കാലുകളുടേയും മുട്ടുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും മർദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

ഹോട്ടല്‍ മുറിയില്‍ റെയ്‌ഡ് നടത്തിയ ആറ് പൊലീസുകാരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ഗൊരഖ്‌പൂർ എസ്‌പി വിപിൻ ടാഡ പറഞ്ഞു. സംഭവം എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും വിപിൻ ടാഡ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊല്ലപ്പെട്ട മനിഷ് ഗുപ്‌തയുടെ കുടുംബത്തെ സന്ദർശിക്കുമെന്ന് കാൺപൂർ മജിസ്ട്രേറ്റ് വിശാഖ് ആയാർ പറഞ്ഞു. അതിനൊപ്പം 10 ലക്ഷം രൂപ കുടുംബത്തിന് നഷ്‌ടപരിഹാരം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

കേസ് കാൺപൂരിലേക്ക് മാറ്റണം

കൊല്ലപ്പെട്ട മനിഷ് ഗുപ്‌തയുടെ കുടുംബം നഷ്ടപരിഹാരമായി 50 ലക്ഷം രൂപ വേണമെന്നും കേസ് അന്വേഷണം കാണപൂരിലേക്ക് മാറ്റണമെന്നും കുടുംബത്തില്‍ ഒരാൾക്ക് സർക്കാർ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

read more: അവിശ്വസനീയം ഈ രക്ഷപ്പെടല്‍, പുലിയെ വാക്കിങ് സ്റ്റിക്ക് കൊണ്ട് തുരത്തി സ്ത്രീ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.