ഇന്‍ഡോര്‍: ഹൈന്ദവനായ സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്‌തതില്‍ മുസ്ലീം യുവതിയെയും സുഹൃത്തിനെയും മര്‍ദിച്ച് യുവാക്കള്‍. ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി വീട്ടിലേയ്‌ക്ക് മടങ്ങുമ്പോഴായിരുന്നു മുസ്ലീം മതസ്ഥരായ യുവാക്കള്‍ ഇരുവരെയും തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും പിന്നീട് മര്‍ദിക്കുകയും ചെയ്‌തത്. ബുര്‍ഖ ധരിച്ച് വീട്ടിലിരിക്കു എന്ന് പറഞ്ഞായിരുന്നു സംഘം ഇരുവരെയും അക്രമിച്ചത്.
ശരിഅത്ത് നിയമങ്ങള്‍ പാലിച്ച് എപ്പോള്‍ വീടിന് പുറത്തിറങ്ങിയാലും ബുര്‍ക്ക ധരിക്കണമെന്നും അക്രമികളില്‍ ഒരാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. തങ്ങളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയ നാല്‍പ്പതില്‍ പരം മുസ്‌ലിം യുവാക്കളെ പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവ് ചോദ്യം ചെയ്‌തതിനാണ് ഇവര്‍ മര്‍ദനം ആരംഭിച്ചത്. ഇരുവരെയും മര്‍ദിക്കുന്നത് കണ്ട് എത്തിയ ഹിമാന്‍ഷു പട്ടേല്‍, യാഷ് ജോഷി എന്നിവരെ അക്രമികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.
ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി: ഇവരോടൊപ്പമുണ്ടായിരുന്ന ഭാവേഷ് എന്ന വ്യക്തിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ തന്നെ തുകോഗഞ്ച് പൊലീസ് സ്ഥലത്തെത്തി. അക്രമികളായ രണ്ട് യുവാക്കളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
പ്രതികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് പൊലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനൊരുങ്ങുകയാണ്. സമാനമായ രീതിയില്‍ ഇന്‍ഡോറിലെ റാഓജി ബസാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹിന്ദുവായ യുവാവിനൊപ്പം മുസ്‌ലിം യുവതിയെ കണ്ടതിന്‍റെ പേരില്‍ ഏതാനും ചില മുസ്‌ലിം യുവാക്കള്‍ ചേര്‍ന്ന് ഇരുവരെയും മര്‍ദിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് ഇന്‍ഡോറിലെ റാഓജി ബസാര്‍ പൊലീസ് ഇറക്കിയ ഒരു തുറന്ന ലേഖനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ശേഷം, സംഭവം നഗരത്തില്‍ വലിയ കോളിളക്കം സൃഷ്‌ടിച്ചു. നിലവില്‍ ഇന്‍റലിജന്‍സ് ഡിപ്പാര്‍ട്‌മെന്‍റും കേസിന്‍റെ അന്വേഷണ ചുമതല ഏറ്റെടുത്തിരിക്കുകയാണ്.
മുസ്‌ലിം യുവാവുമായി മകള്‍ വിവാഹത്തിനൊരുങ്ങിയതിന് ബിജെപി നേതാവിന് നേരെ വിമര്‍ശനം: അതേസമയം, ഹിന്ദു ഇതര മതസ്ഥനുമായി മകള്‍ വിവാഹത്തിനൊരുങ്ങിയതില്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ ബിജെപി നേതാവിന് ഭീഷണിയും സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നു. മൂന്ന് തവണ തുടര്‍ച്ചയായി പൗരി മുനിസിപ്പാലിറ്റി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് യശ്‌പാല്‍ ബെന്നയുടെ രാഷ്‌ട്രീയ ഭാവി മകളുടെ വിവാഹത്തിന്‍റെ പേരില്‍ തുലാസിലായിരിക്കുകയാണ്. മെയ് 28നാണ് യശ്‌പാലിന്‍റെ മകള്‍ മോണിക്കയും മുസ്‌ലിം മതസ്ഥനായ മോനിസ് ഖാനുമായി വിവാഹം നിശ്ചയിച്ചിരുന്നത്.
പിന്നീട് പാര്‍ട്ടി അനുഭാവികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വച്ചിരുന്നു. എന്നാല്‍, കല്ല്യാണം റദ്ദാക്കിയിട്ടും യശ്‌പാലിനെതിരെയുള്ള രൂക്ഷ ആക്രമണം അവസാനിച്ചിട്ടില്ല. 'ദി കേരള സ്‌റ്റോറി' പുറത്തിറങ്ങിയ സാഹചര്യത്തില്‍ തന്നെ ഒരു ബിജെപി നേതാവ് തന്നെ മകളെ മുസ്‌ലിം യുവാവിന് വിവാഹം ചെയ്‌ത് കൊടുക്കാന്‍ തീരുമാനിച്ചതിനെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പെടെ പരസ്യമായി സമൂഹ മാധ്യമങ്ങളിലും പുറത്തും വിമര്‍ശിക്കുന്നത്. ഇത് കൂടാതെ നേതാക്കള്‍ ഫോണിലൂടെയും യശ്‌പാലിനോട് വിമുഖത അറിയിക്കുകയാണ്.
വിവാദമായത് വിവാദക്ഷണക്കത്ത്: യശ്‌പാലിന്‍റെ മകള്‍ മോണിക്ക റൂര്‍ക്കിയിലെ എഞ്ചിനിയറിങ് കോളജില്‍ പഠിക്കുമ്പോഴാണ് മുസ്‌ലിം മതസ്ഥനായ മോനിസ് ഖാനുമായി പ്രണയത്തിലായത്. ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളിയതിനെ തുടര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്. ശേഷം, യശ്‌പാലും ഭാര്യ റാവത്തും ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാളില്‍ വിവാഹത്തിന്‍റെ ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.
വിവാഹത്തിന്‍റെ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയായിരുന്നു വിവാദങ്ങള്‍ ഉയര്‍ന്നത്. വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ പിന്നീട് ഇരു കുടുംബങ്ങളും പരസ്‌പരം സമ്മതത്തോടെ വിവാഹം വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.