ETV Bharat / bharat

ക്ഷേത്രപരിസരത്ത് ഇതരമതസ്ഥരുടെ വ്യാപാരം പാടില്ല: കടകള്‍ തല്ലിതകര്‍ത്ത് ശ്രീരാമസേന പ്രവര്‍ത്തകര്‍

ധാര്‍വാഡ് ജില്ലയിലെ നുഗ്ഗികേരി ആഞ്‌ജനേയ സ്വാമിക്ഷേത്ര പരിസരത്താണ് സംഭവം

ശ്രീരാമസേന  Hindu activists  ധാര്‍വാഡ് നുഗ്ഗികേരി ആഞ്‌ജനേയ സ്വാമിക്ഷേത്രം
ക്ഷേത്രപരിസരത്തെ മുസ്ലീം വ്യാപരികളുടെ കടകള്‍ ആക്രമിച്ച് ശ്രീരാമസേന പ്രവര്‍ത്തകര്‍
author img

By

Published : Apr 10, 2022, 11:59 AM IST

ധാര്‍വാഡ് (കര്‍ണാടക): ക്ഷേത്രത്തിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഇതര മതസ്ഥരുടെ വ്യാപാരികളുടെ കടകള്‍ക്ക് നേരെ ശ്രീരാമസേനപ്രവര്‍ത്തകരുടെ ആക്രമണം. നാല് കടകള്‍ക്ക് നാശനഷ്‌ടം സംഭവിച്ചു. ധാര്‍വാഡ് ജില്ലയിലെ നുഗ്ഗികേരി ആഞ്‌ജനേയ സ്വാമിക്ഷേത്ര പരിസരത്താണ് സംഭവം.

ക്ഷേത്രപരിസരത്ത് അഹിന്ദുക്കളുടെ കടകൾ അനുവദിക്കരുതെന്ന് ശ്രീരാമസേന പ്രവർത്തകർ ക്ഷേത്രം ഭരണസമിതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇവരുടെ അപേക്ഷ സ്വീകരിച്ച ഭരണസമിതി ചര്‍ച്ചചെയ്‌ത് നിഗമനത്തിലെത്താമെന്ന ഉറപ്പാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ക്ഷേത്രകമ്മിറ്റി നടപടി സ്വീകരിക്കാതിരുന്നതിന് പിന്നാലെയാണ് ഹിന്ദു അനുകൂല സംഘടനകള്‍ ഇതര മതസ്ഥരുടെ കടകള്‍ക്ക് നേരെ ആക്രമണവുമായെത്തിയത്.

മുസ്ലീം വ്യാപാരികളുടെ കടകള്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

പ്രദേശത്ത് 15 വര്‍ഷത്തോളമായി കട നടത്തുന്ന വ്യാപാരിയുടെതുള്‍പ്പടെയുള്ള കടകളാണ് അക്രമികള്‍ നശിപ്പിച്ചത്. കടയില്‍ സൂക്ഷിച്ചിരുന്ന തണ്ണിമത്തനുകളുള്‍പ്പടെ നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലം പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.