കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ചുരുലിയയിൽ വാർദ്ധക്യ സഹജമായ അസുഖം മൂലം മരിച്ച ഹിന്ദു മതത്തിൽപ്പെട്ട വൃദ്ധന്‍റെ ശവസംസ്കാരം നടത്തി മുസ്‌ലിം വിഭാഗത്തിൽപ്പെട്ട അയൽക്കാരൻ. 80 വയസുണ്ടായാരുന്ന രാംധാനു രാജാക്കിന് രണ്ട് ആൺമക്കൾ ഉണ്ടായിരുന്നെങ്കിലും ഒരാൾ മാനസിക രോഗിയായിരുന്നു. മറ്റൊരാൾ സമയത്ത് എത്താൻ കഴിയാത്ത വിധം അകലെയും ആയിരുന്നു.
തുടർന്നാണ് അയൽക്കാരനായ മുസ്ലിം വിഭാഗത്തിൽപ്പെട്ട യുവാവ് ശവസംസ്കാര ചടങ്ങുകൾ ഏറ്റെടുക്കാൻ തീരുനമാനിച്ചത്. എന്തായാലും മതത്തിനപ്പുറം മനുഷ്യന് വിലനൽകിയ ഈ പ്രവർത്തി നന്മയുടെ പ്രതീകമായി കണക്കാക്കാം. സാമുദായിക ഐക്യത്തിനായി തൂലിക ചലിപ്പിച്ച പ്രശസ്ത കവി കാസി നസ്രുൽ ഇസ്‌ലാമിന്‍റെ ജന്മനഗരമാണ് ചുരുലിയ.