ETV Bharat / bharat

Cartoons of Prophet: മുഹമ്മദ് നബിയുടെയും ജിബ്‌രീലിന്‍റെയും കാര്‍ട്ടൂണുമായി യുപിയിലെ പാഠപുസ്തകം - പാഠ പുസ്‌തകം പ്രവാചകന്‍ കാര്‍ട്ടൂണ്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

Muslim Law Board objects cartoons of Prophet: ഐസിഎസ്‌ഇ ബോര്‍ഡിന്‍റെ ഏഴാം ക്ലാസിലെ ചരിത്ര പുസ്‌തകത്തിലാണ് പ്രവാചകൻ മുഹമ്മദിന്‍റെയും ജിബ്‌രീല്‍ മാലഖയുടെയും കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

All India Muslim Personal Law Board  Muslim Law Board demands ban on ICSE book  objection over prophet cartoons in ICSE books  Muslim Law Board objects cartoons of Prophet  പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്  പാഠ്യ പുസ്‌തകം പ്രവാചകന്‍ കാര്‍ട്ടൂണ്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്  ഐസിഎസ്‌ഇ ബോര്‍ഡ് പ്രവാചകന്‍ കാര്‍ട്ടൂണ്‍
പാഠ്യ പുസ്‌തകങ്ങളില്‍ പ്രവാചകന്‍റെ കാര്‍ട്ടൂണ്‍; പുസ്‌തം നിരോധിക്കണമെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്
author img

By

Published : Dec 7, 2021, 2:43 PM IST

ലക്‌നൗ: പാഠപുസ്‌തകത്തില്‍ പ്രവാചകൻ മുഹമ്മദിന്‍റെയും ജിബ്‌രീല്‍ മാലഖയുടെയും കാര്‍ട്ടൂണ്‍. ഇതിനെതിരെ ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്തെത്തി. പുസ്‌തകങ്ങള്‍ ഉടന്‍ നിരോധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. ഐസിഎസ്‌ഇ ബോര്‍ഡിന്‍റെ ഏഴാം ക്ലാസിലെ ചരിത്ര പുസ്‌തകത്തിലാണ് വിവാദ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓരോ മുസ്‌ലിമും പ്രവാചകനെ തന്‍റെ ജീവനേക്കാളും മാതാപിതാക്കളെക്കാളും മക്കളെക്കാളും സ്നേഹിക്കുന്നു. പ്രവാചകന്‍റെ മഹത്വത്തെ ചെറുതായി കുറ്റപ്പെടുത്തുന്നത് പോലും ഒരു മുസ്‌ലിമിന് സഹിക്കാനാകില്ല. പ്രവാചകന്‍റെ സാങ്കൽപ്പിക ചിത്രമോ കാർട്ടൂണോ സൃഷ്‌ടിക്കുന്നത് അപമാനകരമാണെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഖാലിദ് സെയ്‌ഫുല്ല റഹ്‌മാനി പറഞ്ഞു.

രചയിതാവിന്‍റേയും പ്രസാധകന്‍റേയും കൃതികൾ കണ്ടെടുക്കണമെന്നും ഇവര്‍ക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. വിശ്വാസവുമായി ബന്ധപ്പെട്ട പ്രതീകങ്ങളോ വിശുദ്ധരെയോ അവഹേളിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം ഉണ്ടാക്കണമെന്നും അവ കർശനമായി നടപ്പാക്കണമെന്നും ഈയിടെ കാൺപൂരിൽ നടന്ന യോഗത്തില്‍ ബോർഡ് ആവശ്യപ്പെട്ടിരുന്നു.

Also read: മധ്യപ്രദേശില്‍ കോണ്‍വെന്‍റ് സ്‌കൂളിന് നേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.