ETV Bharat / bharat

റോഡില്‍ നിസ്കരിക്കരുത് ; സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നിര്‍ദേശവുമായി ഐ എം പി എ ആർ - ഈദ് പ്രാര്‍ഥന മുന്‍കരുതലുകള്‍

പ്രാര്‍ഥനക്ക് ആളുകള്‍ കൂടിയാല്‍ ഒന്നിലധികം ജമാഅത്തുകൾ നടത്തണമെന്നാണ് നിര്‍ദേശം

Eid Celebration guidelines  Muslim group unveils guidelines for Eid  ഈദ് ആഘോഷങ്ങള്‍ക്ക് നിര്‍ദ്ദശം  ഈദ് പ്രാര്‍ഥന മുന്‍കരുതലുകള്‍  ഇന്ത്യയിലെ ഈദ് ആഘോഷം
റോഡില്‍ നിസ്കരിക്കുരുത്, സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍; ഈദ് ആഘോഷങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ഐ എം പി എ ആർ
author img

By

Published : May 2, 2022, 11:05 PM IST

ന്യൂഡല്‍ഹി : ഈദ് ആഘോഷങ്ങള്‍ സമാധാനത്തോടെയും സഹോദര്യത്തോടെയും ആഘോഷിക്കണമെന്ന് ഇന്ത്യൻ മുസ്ലിം ഫോർ പ്രോഗ്രസ് ആൻഡ് റിഫോംസ് (ഐ എം പി എ ആർ) വിശ്വാസികളോട് ആവശ്യപ്പെട്ടു. മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങള്‍ ഇല്ലാതെ ആഘോഷങ്ങള്‍ നടത്തണമെന്നതടക്കമുള്ള ചില മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങൾ കൈവശപ്പെടുത്തുന്നതിലൂടെ യാത്രക്കാരുടെ അവകാശങ്ങൾ ഹനിക്കരുത്.

പ്രാര്‍ഥനക്ക് ആളുകള്‍ കൂടിയാല്‍ ഒന്നിലധികം ജമാഅത്തുകൾ നടത്തണം. മസ്ജിദുകളിലെ ഉച്ചഭാഷിണിയെ ചൊല്ലിയുള്ള തർക്കവും ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പൊതു ജനങ്ങള്‍ ശല്യം ഒഴിവാക്കാന്‍ ഉച്ചഭാഷിണികളുടെ ശബ്ദം കുറയ്ക്കണം.

Also Read: വീണ്ടുമൊരു ബലിപെരുന്നാൾ കൂടി; ആഘോഷങ്ങൾ വീടുകളില്‍ മാത്രം

നമസ്‌കാര സമയങ്ങൾ മുൻദിവസത്തെ പ്രാർത്ഥനകളിലൂടെയോ ലഘുലേഖകളിലൂടെയോ മുൻകൂട്ടി അറിയിക്കണം. രാമനവമിയുടെയും ഹനുമാൻ ജയന്തിയുടെയും ആഘോഷവേളകളിൽ അടുത്തിടെയുണ്ടായ വർഗീയ സംഘർഷങ്ങൾ കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്രാര്‍ഥന കേന്ദ്രങ്ങളില്‍ വീഡിയോ റെക്കോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.