ETV Bharat / bharat

മേയറെ തെരഞ്ഞെടുക്കാന്‍ ആവാതെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ; നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് വോട്ടവകാശം പാടില്ലെന്ന് ആപ്പ് - delhi politics

തുടര്‍ച്ചയായ മൂന്നാം തവണയാണ് മേയറെ തെരഞ്ഞെടുക്കാന്‍ കഴിയാതെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ യോഗം പിരിയുന്നത്

Municipal House fails to elect Delhi mayor for third time in a month  ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍  ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍  ആപ്പ് സുപ്രീംകോടതി എംസിഡി മേയര്‍  AAP goes to sc in Mayor stalemate MCD  delhi politics  ഡല്‍ഹി ന്യൂസ്
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍
author img

By

Published : Feb 6, 2023, 10:54 PM IST

ന്യൂഡല്‍ഹി : തുടര്‍ച്ചയായ മൂന്നാം തവണയും മേയറെ തെരഞ്ഞെടുക്കാന്‍ ആവാതെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ യോഗം ബഹളത്തില്‍ പിരിഞ്ഞു. മേയര്‍ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി ലഫ്‌റ്റ്നന്‍റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്‌ത അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയ തീരുമാനവുമായി ബന്ധപ്പെട്ട് ആംആദ്‌മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള തര്‍ക്കമാണ് തെരഞ്ഞെടുപ്പ് നടത്താനാവാത്ത സ്ഥിതി വിശേഷം ഉണ്ടാക്കിയത്.

ബിജെപിയുടെ ഭാഗത്ത് നിന്ന് തെരഞ്ഞെടുപ്പ് പ്രക്രിയ തകിടം മറിക്കാനുള്ള ഗൂഢാലോചനയാണ് ഉണ്ടായിരിക്കുന്നത് എന്നും കോടതിയുടെ നിരീക്ഷണത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ആംആദ്‌മി പാര്‍ട്ടി വ്യക്തമാക്കി.

പ്രിസൈഡിങ്‌ ഓഫിസറുടെ തീരുമാനം ആപ്പിനെ ചൊടിപ്പിച്ചു: ഇന്ന് രാവിലെ 11.30നാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ആരംഭിച്ചത്. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്‌റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗങ്ങള്‍ എന്നീ തെരഞ്ഞടുപ്പുകളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അനുമതിയുണ്ടാകുമെന്നും ഈ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുമെന്നും പ്രിസൈഡിങ് ഓഫിസറും ബിജെപി കൗണ്‍സിലറുമായ സത്യ ശര്‍മ പറഞ്ഞു. 2016ലെ ഒണിക മെഹ്‌റോത്ര വേഴ്‌സസ് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കേസിലെ ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് നാമനിര്‍ദേശം ചെയ്‌ത അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അനുമതിയെ സത്യ ശര്‍മ ന്യായീകരിച്ചത്. അഴിമതി കേസുകള്‍ ഉള്ളത് കൊണ്ട് ആപ്പ് കൗണ്‍സിലര്‍മാരായ അഖിലേഷ്‌ ത്രിപാഠി, സഞ്ജീവ് ഝാ എന്നിവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതിയില്ലെന്നും പ്രിസൈഡിങ് ഓഫിസര്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപാനം ആപ്പ് കൗണ്‍സിലര്‍മാരെ കൂടുതല്‍ ചൊടിപ്പിച്ചു.

പ്രഖ്യാപനം ഉണ്ടായ ഉടന്‍ ആംആദ്‌മി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയായിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞ് കൊണ്ട് ആംആദ്‌മി പാര്‍ട്ടി അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി. പ്രിസൈഡിങ്‌ ഓഫിസര്‍ ഹൈക്കോടി വിധി തെറ്റായി ഉദ്ധരിക്കുകയാണെന്നും ആപ്പ് ആരോപിച്ചു.

മേയര്‍ തെരഞ്ഞെടുപ്പ് തടസപ്പെടുത്തുന്നതിനെതിരെ ബിജെപി അംഗങ്ങളും പ്രതിഷേധിച്ചു. കോടതിയാണ് നാമനിര്‍ദേശം ചെയ്‌ത അംഗങ്ങള്‍ക്ക് വോട്ടവകാശം കൊടുത്തത് . ത്രിപാഠിയേയും ഝായേയും സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ ബഹളം വച്ചു. ബഹളത്തെ തുടര്‍ന്ന് സഭ പ്രിസൈഡിങ് ഓഫിസര്‍ പിരിച്ചുവിടുകയായിരുന്നു. ബിജെപി അംഗങ്ങള്‍ പിരിഞ്ഞുപോയെങ്കിലും ആംആദ്‌മി പാര്‍ട്ടി അംഗങ്ങള്‍ സഭയില്‍ തന്നെ ഇരിക്കുകയായിരുന്നു.

ആംആദ്‌മി സുപ്രീംകോടതിയിലേക്ക്: അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ മേയര്‍ തെരഞ്ഞെടുപ്പ് നടത്തണം, നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നല്‍കരുത് എന്നീ ആവശ്യങ്ങളുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആംആദ്‌മി പാര്‍ട്ടി വ്യക്തമാക്കി. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്‌റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങള്‍ എന്നീ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ തീരുമാനിച്ചതിലൂടെ ഡിഎംസി (ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) നിയമം പ്രിസൈഡിങ് ഓഫിസര്‍ ലംഘിച്ചു. ഭരണഘടനയേയും ജനാധിപത്യത്തേയും ഞെരുക്കുകയാണ് ബിജെപി എന്നും ആപ്പ് ആരോപിച്ചു. അതേസമയം മേയര്‍ തെരഞ്ഞെടുപ്പ് തടസപ്പെടുത്താനുള്ള ഒരോ കാരണങ്ങളുമായി ആപ്പ് മുന്നോട്ട് വരികയാണെന്ന് ബിജെപി ആരോപിച്ചു.

ഡിഎംസി നിയമപ്രകാരം കോര്‍പ്പറേഷന്‍റെ ആദ്യ സമ്മേളനത്തില്‍ തന്നെ മേയറേയും ഡെപ്യൂട്ടി മേയറേയും തെരഞ്ഞെടുക്കണമെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് ശേഷം ജനുവരി ആറിന് കൂടിയ കോര്‍പ്പറേഷന്‍റെ ആദ്യ യോഗം മുതല്‍ ബിജെപി ആപ്പ് അംഗങ്ങള്‍ തമ്മിലുള്ള വാദപ്രതിവാദം കാരണം മേയര്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ഡിസംബര്‍ 4ന് നടന്ന തെരഞ്ഞെടുപ്പില്‍ 250 അംഗങ്ങളുള്ള മുന്‍സിപ്പല്‍ കൗണ്‍സിലില്‍ 134 സീറ്റുകളുമായി ആംആദ്‌മി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. 15 വര്‍ഷത്തെ ബിജെപി ഭരണമാണ് ആപ്പ് അവസാനിപ്പിച്ചത്. 104 സീറ്റുകള്‍നേടി ബിജെപി രണ്ടാം സ്ഥാനത്താണ്. കോണ്‍ഗ്രസിന് 9 സീറ്റുകളാണ് ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.