മുംബൈ: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. മയക്കുമരുന്ന് എവിടെയാണ് നിർമിക്കുന്നതെന്നും എവിടെയാണ് ഉപയോഗിക്കുന്നതെന്നും എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും തനിക്കറിയാമെന്നും തക്ക സമയത്ത് വിവരങ്ങൾ പുറത്തു പറയുമെന്നും ശിവസേന എം.പി വ്യക്തമാക്കി.
സെപ്‌റ്റംബർ 15നാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 2,988.21 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തത്. ഡിആർഐ കണക്ക് പ്രകാരം 21,000 കോടി വിലമതിക്കുന്ന ഹെറോയിൻ ആണ് പിടിച്ചെടുത്തത്. കിലോക്ക് ഒരു കിലോ ഹെറോയിന് ഏകദേശം അഞ്ച് മുതൽ ഏഴ് കോടി രൂപയാണ് അന്താരാഷ്ട്ര വിപണിയിൽ കണക്കാക്കുന്നത്.
ടാല്‍ക്കം പൗഡറിന്‍റെ മറവിലാണ് കോടികള്‍ വിലമതിയ്ക്കുന്ന ലഹരി മരുന്ന് കടത്തിയത്. ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിങ് കമ്പനിയാണ് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ലഹരി മരുന്ന് ഇറക്കുമതി ചെയ്‌തത്. അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ ആസ്ഥാനമായുള്ള ഹസന്‍ ഹുസൈന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഹെറോയിന്‍ കയറ്റുമതി ചെയ്‌തത്.
READ MORE: ഗുജറാത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട; 9000 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി