മുംബൈ: മഹാരാഷ്ട്രയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് അഞ്ച് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈയിലെ വര്‍ലിയിലാണ് സംഭവം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലിഫ്റ്റാണ് പൊട്ടി വീണത്.
ഹനുമാന്‍ ഗള്ളിക്ക് സമീപം നിര്‍മാണം നടക്കുന്ന ബഹുനില കെട്ടിടത്തില്‍ ശനിയാഴ്‌ച വൈകീട്ട് 5.45 നാണ് അപകടമുണ്ടായത്. കെട്ടിടത്തിന്‍റെ ഒമ്പതാം നിലയില്‍ നിന്ന് ലിഫ്റ്റിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ലിഫ്റ്റിലുണ്ടായിരുന്നവരില്‍ നാല് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒരാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Also read: മലയാളി ദമ്പതികൾ മുംബൈയില്‍ മരിച്ച നിലയില്‍
മന്ത്രി ആദിത്യ താക്കറെ അപകട സ്ഥലം സന്ദര്‍ശിച്ചു. പൊലീസും അഗ്നിശമന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.