മുംബൈ: മുംബൈ ചെമ്പൂരിലെ ഫ്ലാറ്റിൽ 19 കാരി ബലാത്സംഗത്തിനിരയായി (Mumbai chembur gang rape). ചെമ്പൂരിലെ പോസ്റ്റൽ കോളനിയിലുള്ള ഭാഭ ആറ്റോമിക് റിസർച്ച് സെന്‍റർ (ബാർക്) ക്വാർട്ടേഴ്‌സിലാണ് സംഭവം (Rape in BARC quarters). രണ്ട് പേർ ചേർന്നാണ് ബലാത്സംഗം ചെയ്‌തത്.(A girl raped by two men in Mumbai Chembur). കേസിൽ രണ്ട് പ്രതികളെയും ചെമ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തതായി സീനിയർ പൊലീസ് ഇൻസ്പെക്‌ടർ നാഗരാജ് മജ്ഗെ അറിയിച്ചു. സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന അജിത് കുമാർ യാദവ് (26), ഇയാളുടെ സുഹൃത്ത് പ്രഭാകർ യാദവ് (30) എന്നിവരാണ് പിടിയിലായത്.
നവംബർ 15നും 16നും ഇടയിലാണ് കൂട്ടബലാത്സംഗം നടന്നതെന്നാണ് ചെമ്പൂർ പോലീസിന് ലഭിച്ച വിവരം. പിതാവ് ബാർക് ജീവനക്കാരനാണ്. യുവതി പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പാൽഘർ ജില്ലയിലെ ബോയ്‌സറിലാണ് അമ്മയും സഹോദരിയും താമസിക്കുന്നത്. ഒരു വർഷം മുമ്പാണ് ഭാഭ ആറ്റോമിക് റിസർച്ച് സെന്‍ററിൽ ജോലി ചെയ്യുന്ന പിതാവ് ക്വാർട്ടേഴ്‌സിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയത്.
സമീപത്തെ ഫ്‌ളാറ്റിലാണ് പ്രതിയായ അജിത് കുമാർ യാദവ് താമസിച്ചിരുന്നത്. അജിത്താണ് ഒന്നാം പ്രതി. ഇയാളുടെ സുഹൃത്തായ പ്രഭാകർ യാദവാണ് രണ്ടാം പ്രതി. ഇരയായ യുവതിയും അജിത് കുമാറും സൗഹൃദത്തിലായിരുന്നെന്ന് ചെമ്പൂർ പോലീസ് പറഞ്ഞു.
പാചകത്തിനാവശ്യമായ ചേരുവ വാങ്ങാൻ യുവതി അജിത്തിന്‍റെ ഫ്ലാറ്റിൽ പോയതായാണ് വിവരം. തുടർന്ന് അജിത്ത് ഒരു കുപ്പി ശീതള പാനീയം വാഗ്‌ദാനം ചെയ്‌തു. ഇത് കുടിച്ച യുവതി ബോധരഹിതയാവുകയും തുടർന്ന് രണ്ട് പ്രതികളും ചേർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബോധം വീണ്ടെടുത്തപ്പോഴാണ് താൻ ബലാത്സംഗത്തിനിരയായതായി യുവതി തിരിച്ചറിഞ്ഞത്.
തുടർന്ന് ഫ്ലാറ്റിലേക്ക് ഓടിയ യുവതി കെട്ടിടത്തിൽ താമസിക്കുന്ന അടുത്ത സുഹൃത്തുക്കളെ വിവരമറിയിച്ചതായി പൊലീസ് പറഞ്ഞു. നവംബർ 16നാണ് പീഡനത്തിനിരയായ പെൺകുട്ടി ഇക്കാര്യം പോലീസിനെ അറിയിച്ചത്. തുടർന്ന് രണ്ട് പ്രതികൾക്കെതിരെയും കേസെടുത്തു. അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ നവംബർ 20 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മെഡിക്കൽ റിപ്പോർട്ട് കുറ്റപത്രത്തിൽ തെളിവായി ചേർക്കുമെന്ന് ചെമ്പൂർ പൊലീസ് അറിയിച്ചു. രണ്ട് പ്രതികൾക്കെതിരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376, 376 (ഡി), 328, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.