മുംബൈ: ആശങ്ക സൃഷ്‌ടിച്ച് കൊണ്ട് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകളുടെ എണ്ണം ഇരുപതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,971 പുതിയ കേസുകളും ആറ് മരണവുമാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ചക്ക് ശേഷം ലോക്ക്‌ഡൗണിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുംബൈ മേയര്‍ കിഷോരി പേഡ്‌നേക്കര്‍ പറഞ്ഞു. മുംബൈയില്‍ പ്രതിദിന കൊവിഡ് നിരക്ക് ഇരുപതിനായിരം കടന്നാല്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മേയര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നിലവിലെ രോഗികളുടെ എണ്ണം ആശങ്കാജനകമാണെങ്കിലും ഇപ്പോൾ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല. രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുകയാണെങ്കില്‍ ചില കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണിനേക്കാള്‍ മിനി ലോക്ക്‌ഡൗണാണ് അഭികാമ്യമെന്ന് കിഷോരി പേഡ്‌നേക്കര്‍ അഭിപ്രായപ്പെട്ടു.
85 ശതമാനം പുതിയ കൊവിഡ് കേസുകളും രോഗലക്ഷങ്ങളില്ലാത്തവയാണ്. രോഗികൾക്ക് മികച്ച ചികിത്സ സൗകര്യം കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുണ്ടെന്നും രോഗികൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മേയര്‍ പറഞ്ഞു. ജനങ്ങള്‍ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു.
Also read: മുംബൈയില്‍ 24 മണിക്കൂറിനിടെ 93 പൊലീസുകാര്‍ക്ക് കൊവിഡ്