മുംബൈ: മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1048 പേർക്ക് കൂടി കൊവിഡ്. 25 മരണങ്ങളും സ്ഥിരീകരിച്ചതോടെ ആകെ മരണം 14, 833 ആയി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 27,617 ആയി. ആകെ 6,59,899 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടിയെന്ന് അധികൃതർ അറിയിച്ചു.
Read more: കൊവിഡ്; സംസ്ഥാനത്ത് രോഗവ്യാപനത്തോത് കുറഞ്ഞതായി മുഖ്യമന്ത്രി
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 1.73 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 22,28,724 സജീവ കേസുകളാണുള്ളത്. ഒന്നര മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനുള്ളിൽ 3,617 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27,729,247 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.