ETV Bharat / bharat

സൗജന്യ ഭക്ഷണം നൽകിയില്ല, ഹോട്ടൽ ജീവനക്കാര്‍ക്ക് മര്‍ദനം: പൊലീസുകാരന് സസ്പെൻഷന്‍ - മുംബൈയില്‍ പൊലീസുകാരന് സസ്പെൻഷന്‍

വക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനെയാണ് വിക്രം പാട്ടീൽ എന്ന പൊലീസുകാരന്‍ ആക്രമിച്ചത്.

സൗജന്യ ഭക്ഷണം നൽകിയില്ല, ഹോട്ടൽ ജീവനക്കാര്‍ക്ക് മര്‍ദനം: മുംബൈയില്‍ പൊലീസുകാരന് സസ്പെൻഷന്‍

author img

By

Published : Dec 25, 2021, 10:07 AM IST

മുംബൈ: സൗജന്യ ഭക്ഷണം നൽകാൻ വിസമ്മതിച്ചതിന് നഗരത്തിലെ ഒരു ബാറിലെ കാഷ്യറെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത അസിസ്റ്റന്‍റ് പൊലീസ് ഇൻസ്‌പെക്ടറെ (എപിഐ) സസ്പെൻഡ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.

അർദ്ധരാത്രിക്ക് ശേഷം ഭക്ഷണവും മദ്യവും വിളമ്പാൻ വിസമ്മതിച്ചതിനാണ് വക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനെ വിക്രം പാട്ടീൽ എന്ന പൊലീസുകാരന്‍ ആക്രമിച്ചത്. ഇതിന്‍റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

also read: MiG-21 Plane Crash Rajasthan : രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു ; പെെലറ്റ് മരിച്ചു

വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെ വക്കോല പൊലീസ് സ്റ്റേഷന് സമീപമുള്ള 'സ്വഗത്' റെസ്റ്റ്‌റ്റോറന്‍റിലാണ് സംഭവം നടന്നത്. ഹോട്ടലിലെ സിസിടിവി ക്യാമറയിൽ ഇതിന്‍റെ ദൃശയങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മുംബൈയില്‍ റെസ്റ്റ്‌റ്റോറന്‍റുകളുടെ പ്രവര്‍ത്തന സമയത്തിന് മേല്‍ നിയന്ത്രണമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.