മുംബൈ: മുംബൈയിലെ ബാന്ദ്രയിൽ നാല് നില കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണ് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച്ച പുലർച്ചെ ഒന്നരയോടെയാണ് കെട്ടിടം തകർന്നത്.
ALSO READ:വന്ദേഭാരത് മിഷനിലൂടെ 90 ലക്ഷം പേരെ തിരികെയെത്തിച്ചെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
പൊലീസും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ ആരും കുടുങ്ങി കിടക്കുന്നതായി വിവരമില്ല. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ബാന്ദ്ര എംഎൽഎ സീഷൻ സിദ്ദിഖ് അറിയിച്ചു.