മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ തടവ് അഞ്ചുവര്‍ഷമായി കുറച്ച് കോടതി. പ്രതിയ്ക്ക് ബാലികമാരായ രണ്ട് മക്കള്‍ ഉള്ള സാഹചര്യം കണക്കിലെടുത്താണ് ഈ ഉത്തരവ്. 10 വര്‍ഷത്തെ തടവ് അഞ്ചുവർഷമായി മുംബൈ സെഷൻസ് കോടതിയാണ് കുറച്ചത്.
സ്വയം രക്ഷയ്ക്ക് വേണ്ടി ഭർത്താവ് ചെറുത്ത സമയത്ത് കരുതിക്കൂട്ടിയല്ലാതെയാണ് സ്‌ത്രീ മരിച്ചത്. ഇതുമൂലം മനഃപൂര്‍വമല്ലാത്ത നരഹത്യയാണ്. അതുകൊണ്ട് പ്രതിക്ക് ശിക്ഷ നൽകുമ്പോൾ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ട്. അതിനാലാണ് തടവ് കാലാവധി കുറച്ചതെന്നും കോടതി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ നോക്കേണ്ടത് ഇയാളുടെ ഉത്തരവാദിത്വമാണെന്നും അഡീഷണൽ സെഷൻസ് ജഡ്‌ജി എബി ശർമ ചൂണ്ടിക്കാട്ടി. അമ്മ മരിച്ചതും അച്ഛന്‍ ജയിലിലുമായ സാഹചര്യത്തില്‍ കുട്ടികള്‍ നിലവില്‍ അനാഥാലയത്തിലാണ്.