ETV Bharat / bharat

ലോക്ക് ഡൗണിൽ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് കൈത്താങ്ങേകി കിന്നാർ മാ

author img

By

Published : Apr 21, 2021, 5:31 PM IST

മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകൾ ഭിന്നലിംഗക്കാര്‍ക്കായി പ്രതിമാസം 2000 രൂപ നൽകുന്നതുപോലെ മഹാരാഷ്ട്ര സർക്കാരും ചെയ്താല്‍ നിരവധി പേരുടെ ഉപജീവനത്തിന് വഴിയൊരുങ്ങുമെന്ന് സംഘടന.

Mumbai: Kinnar Maa helping transgenders during lockdown Kinnar Maa Transgender community കിന്നാർ മാ മുംബൈ കൊവിഡ് ഭിന്നലിംഗക്കാരുടെ സംഘടന
ലോക്ക് ഡൗണിൽ ഭിന്നലിംഗക്കാർക്ക് സഹായവുമായി കിന്നാർ മാ

മുംബൈ: ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സഹായവുമായി കിന്നാർ മാ സംഘടന ഇക്കുറിയും രംഗത്ത്. കഴിഞ്ഞ വർഷവും കൊവിഡ് ലോക്ക് ഡൗൺ സമയത്ത് സംഘടന സഹായവുമായി എത്തിയിരുന്നു. നിലവിലെ ലോക്ക് ഡൗണിലും സംഘടന ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യും. കിന്നാർ മാ എന്ന സംഘടന ട്രാന്‍സ്ജെന്‍ഡറുകളെ കൂടാതെ സ്ത്രീകളെയും സഹായിക്കുന്നുണ്ട്. റിക്ഷ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാർ, വീട്ടുജോലിക്കാർ എന്നിവർക്ക് മഹാരാഷ്ട്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് യാതൊരു ധനസഹായവും പ്രഖ്യാപിച്ചിരുന്നില്ല. എത്രയും പെട്ടന്ന് തന്നെ ഈ വിഭാഗത്തിന്‍റെ കാര്യത്തിലും സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

ഏപ്രിൽ 30 വരെ സംസ്ഥാനത്ത് 144-ാം വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സേവനങ്ങൾ ഒഴികെ എല്ലാ മേഖലകളിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. അതിനാൽ, ഭിക്ഷാടനത്തെ ആശ്രയിച്ച് ജീവിക്കുന്ന ഈ വിഭാഗം എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് കിന്നാർ മാ എന്ന സംഘടന മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിൽ സംഘടന 70,000 ത്തോളം ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചിരുന്നു.

കൂടാതെ, 20,000 സ്ത്രീകളെയും സംഘടന സഹായിച്ചു. ധാരാവി, സിയോൺ പ്രദേശങ്ങളിലാണ് സംഘടന ആദ്യം ഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്തത്. മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകൾ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി പ്രതിമാസം 2000 രൂപ നൽകുന്നതുപോലെ മഹാരാഷ്ട്ര സർക്കാരും ചെയ്താല്‍ നിരവധി പേരുടെ ഉപജീവനത്തിന് വഴിയൊരുക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ അവഗണിക്കപ്പെട്ട ഈ വിഭാഗത്തിന് സർക്കാർ ഭക്ഷണവും സാമ്പത്തിക സഹായവും നൽകിയാൽ അത് അവരുടെ ഉപജീവനത്തിന് സഹായിക്കുമെന്ന് കിന്നാർ മാ ട്രസ്റ്റ് പ്രസിഡന്‍റ് സൽമ ഖാൻ പറഞ്ഞു. ഇക്കാര്യം സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.