മുംബൈ: മുംബൈയിലെ ധാരാവിയിൽ ലിഫ്റ്റില്‍ കുടുങ്ങി അഞ്ച് വയസുകാരൻ മരിച്ചു. മുഹമ്മദ് ഹുസൈഫ ഷെയ്ഖ് എന്ന കുട്ടിയാണ് മരിച്ചത്. സഹോദരങ്ങളോടൊപ്പം കളിക്കുന്നതിനിടെയാണ് അപടകം ഉണ്ടായത്. സുരക്ഷ വാതിലിനും ലിഫ്റ്റിന്‍റെ വാതിലിനും ഇടയിൽ കുടുങ്ങിയാണ് അപകടം. കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധാരാവിയിലെ പൽവാടി പ്രദേശത്തെ കോസി ഷെൽട്ടറിലാണ് സംഭവം.
സംഭവത്തിൽ ഷാഹുനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘം ലിഫ്റ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.